ഇറാഖിലേക്ക് പാക് സൈന്യത്തെ അയയ്ക്കും
യുഎന്‍: പാകിസ്ഥാനുള്‍പ്പെടെ ഏതാനും ഇസ്ലാമിക രാഷ്ട്രങ്ങള്‍ ഇറാഖിലേയ്ക്ക് സൈന്യത്തെ അയയ്ക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുള്ളതായി ഐക്യരാഷ്ട്രരക്ഷാസമിതി സെക്രട്ടറി ജനറല്‍ കോഫി അന്നന്‍. ഐക്യരാഷ്ട്രരക്ഷാസമിതിയുടെ ഓഫീസിനും ജീവനക്കാര്‍ക്കും സംരക്ഷണം നല്കാനാണ് സൈന്യത്തെ അയയ്ക്കാമെന്ന് പാകിസ്ഥാന്‍ ഏറ്റിരിയ്ക്കുന്നത്.
ഇക്കാര്യം പാക് പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷാറഫുമായി താന്‍ സംസാരിച്ചുവെന്നും ചില ഉപാധികള്‍ക്ക് വിധേയമായി സൈന്യത്തെ അയയ്ക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം സമ്മതിച്ചതായും കോഫി അന്നന്‍ പറഞ്ഞു. ഇറാഖിലെ ഇടക്കാല സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചാല്‍ സൈന്യത്തെ അയയ്ക്കാമെന്നതാണ് പാകിസ്ഥാന്റെ നിലപാട്. മാത്രമല്ല, മറ്റ് ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള പട്ടാളക്കാരും ഇറാഖില്‍ ഉണ്ടായിരിക്കണം. ഇറാഖില്‍ പട്ടാളത്തെ അയയ്ക്കുന്ന ഒരേയൊരു ഇസ്ലാമിക രാഷ്ട്രമായി മാറാന്‍ പാകിസ്ഥാന് താല്പര്യമില്ല.
ഇറാഖില്‍ സൈന്യത്തെ അയയ്ക്കാന്‍ മറ്റ് ഇസ്ലാമിക രാഷ്ട്രങ്ങളുമായി ചര്‍ച്ച നടത്തിവരികയാണെന്നും കോഫി അന്നന്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല.












Click it and Unblock the Notifications