ചാന്ദ്നി ബാര്‍ സംവിധായകന് ജാമ്യം
മുംബൈ: ചാന്ദ്നി ബാര്‍ എന്ന ചിത്രത്തിന്റെ സംവിധാനത്തിലൂടെ പ്രശസ്തനായ സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍ക്കര്‍ക്കെതിരെ ബലാത്സംഗം, വധഭീഷണി എന്നീ ആരോപണങ്ങളുന്നയിച്ച് ഒരു നടി കേസ് നല്കി.
ഈ കേസില്‍ ജൂലൈ 23 വെള്ളിയാഴ്ച മധുര്‍ ഭണ്ഡാര്‍ക്കര്‍ക്ക് മുംബൈ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ആര്‍.ആര്‍. വച്ചാ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജൂലായ് 27ന് മധുര്‍ ഭണ്ഡാര്‍ക്കറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കും വരെ അദ്ദേഹത്തെ അറസ്റ് ചെയ്യരുതെന്ന് കോടതി വിധിച്ചു.
തന്നെ ശാരീരകമായി മധുര്‍ ഭണ്ഡാര്‍ക്കര്‍ ഉപയോഗിച്ചുവെന്നാണ് നടിയായിത്തീര്‍ന്ന മോഡല്‍ മുംബൈയിലെ വെര്‍സോവ പൊലീസ് സ്റേഷനില്‍ കേസ് നല്കിയത്. പക്ഷെ തനിയ്ക്കെതിരെ പരാതി നല്കിയ ഈ നടിയെ അറിയില്ലെന്നായിരുന്നു മധുര്‍ ഭണ്ഡാര്‍ക്കര്‍ ഒരു ടിവി അഭിമുഖത്തില്‍ പരാതിയോട് പ്രതികരിച്ചത്.
എന്നാല്‍ ഭണ്ഡാര്‍ക്കറുമായുള്ള ബന്ധം തെളിയിക്കാന്‍ തന്റെ പക്കല്‍ മൊബൈല്‍ ഫോണ്‍ ബില്ലും വീടിന്റെ രേഖകളും ഉണ്ടെന്ന് നടി പറയുന്നു. ഏതാനും ചിത്രങ്ങളില്‍ അഭിനയിച്ച ശേഷം താന്‍ സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍ക്കറെ സമീപിച്ചു. തന്റെ ചിത്രത്തില്‍ റോള്‍ നല്കാമെന്ന് പറഞ്ഞ് ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചു. തന്നെ വിവാഹം കഴിയ്ക്കാമെന്ന് ഉറപ്പുനല്കിയില്ലെങ്കിലും മധുര്‍ ഭണ്ഡാര്‍ക്കര്‍ ഉറപ്പ് പാലിച്ചില്ല. സിനിമയില്‍ റോള്‍ നല്കിയതുമില്ല. താന്‍ ഇതിനെതിരെ വഴക്കിട്ടപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. - നടി പരാതിയില്‍ പറയുന്നു. പൊലീസ് ബലാത്സംഗം, ദുരുദ്ദേശ്യത്തോടെ ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ പ്രകാരം മധുര്‍ ഭണ്ഡാര്‍ക്കര്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ്.
ചാന്ദ്നി ബാര്‍, സത്ത, ആന്‍-മെന്‍ അറ്റ് വര്‍ക്ക് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് മധുര്‍ ഭണ്ഡാര്‍ക്കര്‍.












Click it and Unblock the Notifications