ഇന്ത്യക്കാരുടെ മോചനം: പ്രത്യേക സെല്‍
ദില്ലി: ഇന്ത്യക്കാരുടെ മോചനത്തിന് പ്രത്യേക സെല്‍ തുടങ്ങി. കേന്ദ്ര വിദേശകാര്യസഹമന്ത്രി ഇ. അഹമ്മദിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന പ്രതിസന്ധി നിവാരണ സെല്‍ ബന്ദികളുടെ മോചനത്തിനായി വിവിധ രാജ്യങ്ങളുടെ എംബസികളുമായി ബന്ധപ്പെട്ടുവരികയാണ്.
ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ കൈക്കൊണ്ട നടപടികളെക്കുറിച്ച് ഇ. അഹമ്മദ് ലോക്സഭയില്‍ ജൂലൈ 23 വെള്ളിയാഴ്ച പ്രസ്താവന നടത്തും. ഇറാഖിലെ ക്രമസമാധാനനില വഷളായതിനാലും അവിടെ സ്ഥിരം ഭരണസംവിധാനമില്ലാത്തതും ഇന്ത്യയുടെ ശ്രമങ്ങളെ വേണ്ടത്ര ഫലവത്താക്കുന്നില്ല.
മോചനനടപടികള്‍ക്ക് ആരുമായി ബന്ധപ്പെടണമെന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് ആശയക്കുഴപ്പമുണ്ട്. എന്തായാലും ബന്ദികളെ മോചിപ്പിയ്ക്കാന്‍ ആവുന്നത്ര ശ്രമിച്ചുവരികയാണെന്ന് ഇ. അഹമ്മദ് പറഞ്ഞു.












Click it and Unblock the Notifications