ആദായനികുതി റിട്ടേണ്‍: തീയതി നീട്ടി
ദില്ലി: ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനതീയതി ഒക്ടോബര്‍ 31ലേക്ക് നീട്ടി.
ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനതീയതി ജൂലൈ 31 ആണെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇത് മൂന്ന് മാസത്തേക്കാണ് നീട്ടിയത്.
കഴിഞ്ഞ വര്‍ഷവും നികുതിദായകരുടെ സൗകര്യത്തിനായി ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനതീയതി ഒക്ടോബര്‍ 31ലേക്ക് നീട്ടിയിരുന്നു.
നേരത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനതീയതി ജൂണ്‍ 30 ആയിരുന്നു. ആദായനികുതി നിയമത്തില്‍ ഭേദഗതി വരുത്തിയാണ് ഇത് ജൂലൈ 31 ആക്കിയത്. നികുതിദായകരുടെ എണ്ണം ഏതാണ്ട് 3.3 കോടിയായി വര്‍ധിച്ചതോടെ കഴിഞ്ഞ വര്‍ഷം മുതല്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനതീയതി ജൂലൈ 31ന് ശേഷവും നീട്ടുകയാണ്.












Click it and Unblock the Notifications