സ്വപ്നം കാണാന്‍ ശീലിക്കുക: കലാം
ബാംഗ്ലൂര്‍: സ്വപ്നം കാണാന്‍ ശീലിക്കണമെന്നും സ്വപ്നങ്ങള്‍ ചിന്തകളായി മാറുമെന്നും ചിന്തകളാണ് പ്രവര്‍ത്തനത്തിലേക്ക് നയിക്കുന്നതെന്നും രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍കലാം കുട്ടികളെ ഉദ്ബോധിപ്പിച്ചു.
ജൂലൈ 23 വെള്ളിയാഴ്ച ബാംഗ്ലൂരിലെ നാഗസാന്ദ്രയിലെ ഒരു സര്‍ക്കാര്‍ ഹയര്‍ പ്രൈമറി സ്കളിലെ കുട്ടികളുമായി സംസാരിക്കുകയായിരുന്നു കലാം.
ഒരു ലക്ഷ്യം നമുക്കുണ്ടാവണമെന്നും അത് നേടാനായി പരിശ്രമിക്കണമെന്നും കലാം കുട്ടികളോട് നിര്‍ദേശിച്ചു. പഠിക്കുന്നതിലൂടെ ക്രിയാത്മകതയുണ്ടാവും. ക്രിയാത്മക ചിന്തയിലേക്ക് നയിക്കും. ചിന്ത വിജ്ഞാനത്തെ വളര്‍ത്തും. അറിവ് നിങ്ങളെ വലിയവരാക്കും- കലാം കുട്ടികളോട് പറഞ്ഞു.
കുട്ടികളുടെ പല ചോദ്യങ്ങള്‍ക്കും ഒരു അധ്യാപകനെ പോലെ കലാം മറുപടി പറഞ്ഞു. രാഷ്ട്രീയനേതാവാകണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടോ എന്ന് കലാം ചോദിച്ചപ്പോള്‍ കുട്ടികള്‍ നിശബ്ദത പാലിച്ചു.












Click it and Unblock the Notifications