Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിവ്യയ്ക്ക് അമ്മയുടെ കത്ത്

തിരുവനന്തപുരം: ഡോ. ദിവ്യയെയും പാകിസ്ഥാന്‍ കാരനായ ഭര്‍ത്താവ് അമന്‍ഖാനെയും കേരളത്തിലേക്ക് ക്ഷണിച്ചുകൊണ്ട് അമ്മ വസന്ത പാകിസ്ഥാനിലേക്ക് കത്തയച്ചു.

കഴിഞ്ഞ ദിവസം ഒരു സ്വകാര്യടെലിവിഷന്‍ ചാനലിന്റെ സഹായത്തോടെ വസന്ത മകള്‍ ഡോ. ദിവ്യയുമായി ഫോണില്‍ സംസാരിച്ചിരുന്നു. അമ്മയുമായി സംസാരം തുടരാനാവാതെ ദിവ്യ പൊട്ടിക്കരയുകയായിരുന്നു. ദിവ്യയെയും ഭര്‍ത്താവിനെയും വീട്ടിലേക്ക് ക്ഷണിച്ചപ്പോള്‍ താന്‍ എങ്ങിനെയെങ്കിലും ഇവിടെ കഴിഞ്ഞുകൂടിക്കോളാം എന്നായിരുന്നു ദിവ്യയുടെ മറുപടി.

പിന്നീട് വസന്തയ്ക്ക് ദിവ്യയുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. പല തവണ പാകിസ്ഥാനിലെ മര്‍ദാനില്‍ അമന്‍ഖാന്റെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്നാണ് അമന്‍ഖാന് വസന്ത കത്തയച്ചത്.

ഇരുകൂട്ടരോടും നാട്ടിലേക്ക് വരാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള വസന്തയുടെ കത്ത്:

പ്രിയപ്പെട്ട അമന്‍ഖാന്‍,

ഞാനൊരു മുത്തശ്ശിയാകാന്‍ പോകുന്നുവെന്നറിഞ്ഞ് സന്തോഷിയ്ക്കുന്നു. ഹിന്ദുക്കളും മുസ്ലിങ്ങളും സാഹോദര്യത്തോടെയാണ് ഇവിടെ കഴിയുന്നത്. ഹിന്ദു മുസ്ലിം മിശ്രവിവാഹം സാധാരണമാണിവിടെ.

ദിവ്യേ, നീ ഞങ്ങളുടെ ഏക മകളല്ലേ? ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതിലുള്ള നിന്റെ സ്വാതന്ത്യ്രത്തെ ഞങ്ങള്‍ ചോദ്യം ചെയ്യുന്നില്ല. നിന്റെ മതം മാറ്റുവാന്‍ ഇവിടെ ആരും ശ്രമിയ്ക്കില്ല. നിന്നെയും ഭര്‍ത്താവിനെയും നിറഞ്ഞ മനസ്സോടെ സ്വീകരിയ്ക്കാനേ എനിയ്ക്ക് കഴിയൂ. ഒരു കുഞ്ഞ് പിറക്കാനുള്ള അനര്‍ഘനിമിഷത്തില്‍ നിങ്ങളെ സന്തോഷത്തോടെ സ്വീകരിയ്ക്കാന്‍ മാത്രമേ എനിയ്ക്ക് കഴിയൂ. നമ്മുടെ വീട്ടിലേക്ക് നിങ്ങള്‍ക്ക് രണ്ട് പേര്‍ക്കും വരാന്‍ സ്വാതന്ത്യ്രമുണ്ട്. ഇവിടുത്തെ താമസവും മതവും തമ്മില്‍ കൂട്ടിക്കുഴയ്ക്കേണ്ടതില്ല.

നാട്ടിലേക്ക് വരുമെന്ന് പ്രത്യാശിച്ചുകൊണ്ടാണ് വസന്ത കത്ത് ചുരുക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+