ദിവ്യയ്ക്ക് രണ്ട് മാസം പാകിസ്ഥാനില്‍ കഴിയാം
ഇസ്ലാമബാദ്: പാകിസ്ഥാന്‍ പൗരനെ വിവാഹം കഴിച്ച മലയാളി ഡോക്ടര്‍ ദിവ്യ ദയാനന്ദന് രണ്ട് മാസം കൂടി കഴിയാന്‍ പാകിസ്ഥാന്‍ അനുവദിച്ചു. പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രാലയമാണ് ദിവ്യയ്ക്ക് രണ്ട് മാസം കൂടി സമയം അനുവദിച്ചിരിക്കുന്നത്.
ദിവ്യ എട്ട് മാസം ഗര്‍ഭിണിയായതിനാലാണ് രണ്ട് മാസത്തെ സമയം അനുവദിച്ചത്. ഈ രണ്ട് മാസത്തിനകം ദിവ്യയുടെ പ്രസവം സുഗമമായി നടക്കുമെന്നും പാക് ആഭ്യന്തരമന്ത്രാലയ വക്താവ് അറിയിച്ചു.
ദിവ്യയുടെ കേസില്‍ പെഷവാര്‍ ഹൈക്കോടതി വിധി പറയാനിരിക്കുന്നതേയുള്ളൂ.












Click it and Unblock the Notifications