വിദേശമലയാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്
തിരുവനന്തപുരം: വിദേശത്തും അന്യസംസ്ഥാനങ്ങളിലും ഉള്ള 92 ലക്ഷത്തോളം വരുന്ന മലയാളികള്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ തിരിച്ചറിയല്‍ കാര്‍ഡുള്ള വിദേശ, മറുനാടന്‍ മലയാളികള്‍ക്ക് മുന്‍ഗണന ലഭിയ്ക്കും. വിദേശത്തുള്ള മലയാളികളുടെ എണ്ണം 30 ലക്ഷം വരും. പ്രവാസിവകുപ്പാണ് തിരിച്ചറിയല്‍ കാര്‍ഡ് നല്കുക.
വിദേശ,മറുനാടന്‍ മലയാളികള്‍ നാട്ടില്‍ വിവിധ ആവശ്യത്തിനായി സര്‍ക്കാര്‍ ഓഫീസുകളില്‍ പോകുമ്പോള്‍ ഉണ്ടാകുന്ന പലവിധ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുകയാണ് തിരിച്ചറിയല്‍ കാര്‍ഡിന്റെ ലക്ഷ്യം.












Click it and Unblock the Notifications