ആന്റണിയെ മാറ്റണമെന്ന് കരുണാകരന്‍
ദില്ലി: എ. കെ. ആന്റണിയെ മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് നീക്കണമെന്ന് കെ. കരുണാകരന്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിനോട് ആവശ്യപ്പെട്ടു.
ബുധനാഴ്ച രാത്രി 10 മണിയോടെ തന്റെ ദില്ലിയില്‍ വീട്ടില്‍ എത്തിയ പട്ടേലുമായി നടത്തിയ ചര്‍ച്ചയിലാണ് കരുണാകരന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. അതേ സമയം മുഖ്യമന്ത്രി ഒഴിച്ചുള്ള കേരളത്തിലെ മന്ത്രിമാരെ മാറ്റുമെന്ന് പട്ടേല്‍ കരുണാകരനെ അറിയിച്ചു.
വെള്ളിയാഴ്ച കൂടി ദില്ലിയില്‍ തങ്ങാന്‍ പട്ടേല്‍ കരുണാകരനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച ചര്‍ച്ച നടത്താനാണിത്. യുഡിഎഫില്‍ മാറ്റം വരണമെന്ന് ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും കരുണാകരന്‍ ആവശ്യപ്പെട്ടിരുന്നു.
കരുണാകരനോടൊപ്പം ദില്ലിയിലെത്തിയ പത്മജ വേണുഗോപാല്‍ വ്യാഴാഴ്ച പട്ടേലുമായി ചര്‍ച്ച നടത്തി. സോണിയാഗാന്ധിയുടെ സെക്രട്ടറി ജോര്‍ജുമായും പത്മജ ചര്‍ച്ച നടത്തിയിരുന്നു.












Click it and Unblock the Notifications