എസ്എന്‍ഡിപി കൗണ്‍സില്‍ യോഗം മാറ്റി
ആലപ്പുഴ: ജൂലൈ 23 വെള്ളിയാഴ്ചത്തെ എസ്എന്‍ഡിപി ജനറല്‍ കൗണ്‍സില്‍ യോഗം മാറ്റിവച്ചതായി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചു.
കൗണ്‍സിലിലെ നോമിനേറ്റഡ് അംഗമായ കോതമംഗലത്തുനിന്നുള്ള ചിത്തരഞ്ജനും മറ്റു ചിലരും യോഗത്തിന് തങ്ങള്‍ക്ക് നോട്ടീസ് ലഭിച്ചില്ലെന്ന് ആരോപിച്ചു. ഇതിനെ തുടര്‍ന്നാണ് കൗണ്‍സില്‍ യോഗം മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിയത്.
എല്ലാ അംഗങ്ങള്‍ക്കും രജിസ്റേര്‍ഡ് തപാലില്‍ നോട്ടീസ് അയച്ച് ജൂലൈയില്‍ തന്നെ യോഗം ചേരുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ആകെ 126 അംഗങ്ങളാണ് എസ്എന്‍ഡിപി ജനറല്‍ കൗണ്‍സിലില്‍ ഉള്ളത്.












Click it and Unblock the Notifications