Get Updates
Get notified of breaking news, exclusive insights, and must-see stories!

ആത്മഹത്യ: ജുഡീഷ്യല്‍ അന്വേഷണം നടത്തും

തിരുവനന്തപുരം: സ്വാശ്രയകോളജില്‍ ഫീസടയ്ക്കാന്‍ വായ്പ ലഭിക്കാത്തതിനെ തുടര്‍ന്ന് പട്ടികജാതിയില്‍പ്പെട്ട എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി നിയമസഭയില്‍ അറിയിച്ചു.

പ്രശ്നത്തെ ചൊല്ലി ജൂലൈ 23 വെള്ളിയാഴ്ച നിയമസഭയില്‍ പ്രതിപക്ഷം അടിയന്തിരപ്രമേയത്തിന് അനുമതി തേടി. പി. കെ. ശ്രീമതി ടീച്ചറാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

നോട്ടീസിനുള്ള മറുപടിയില്‍ സാമ്പത്തികപ്രശ്നം മൂലം രജനി പഠനം നിര്‍ത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു. തന്റെ പ്രദേശത്തെ ബാങ്കുകളെ വായ്പയ്ക്കായി രജനി സമീപിച്ചിരുന്നു. എന്നാല്‍ ബാങ്കുകള്‍ വായ്പ നല്‍കാന്‍ തയ്യാറായില്ല.

രജനിയുടെ ആത്മഹത്യക്ക് കാരണക്കാരായവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചു.

തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ സംഭവത്തില്‍ ഒന്നാം പ്രതി കോളജ് പ്രിന്‍സിപ്പലും രണ്ടാം പ്രതി പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമമന്ത്രിയുമാണെന്ന് ആരോപിച്ചു.

സംഭവത്തെക്കുറിച്ച് റവന്യു സെക്രട്ടറിയെ കൊണ്ട് അന്വേഷിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോക്കിനൊരുങ്ങി. തുടര്‍ന്ന് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സഭ വിട്ട്പോവാനൊരുങ്ങിയ പ്രതിപക്ഷം അതോടെ സീറ്റുകളിലേക്ക് മടങ്ങി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+