കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഞ്ചി.വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പഠനം തുടരാന്‍ വിദ്യാഭ്യാസവായ്പ ലഭിയ്ക്കാതെ വന്നപ്പോള്‍ സ്വാശ്രയ എഞ്ചിനീയറിംഗ് കോളെജ് വിദ്യാര്‍ത്ഥിനി പ്രവേശനകമ്മീഷണറുടെ ഓഫീസിനു മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു.

വെള്ളറട നെല്ലിശേരി പട്ടക്കുടിവിള റോഡരികത്ത് വീട്ടില്‍ ശിവാനന്ദന്റെ മകള്‍ രജനി എസ്. ആനന്ദനാണ് ഓഫീസിന്റെ ആറാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്. അലക്കുതൊഴിലാളി കുടുംബത്തില്‍പ്പെട്ട രജനി അടൂരിലെ സര്‍ക്കാര്‍ മേഖലയിലുള്ള ഐഎച്ച്ആര്‍ഡി സ്വാശ്രയ എഞ്ചിനീയറിംഗ് കോളെജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു. ഫീസ് കൊടുക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍ കഴിഞ്ഞ വര്‍ഷം പഠനം മുടങ്ങി.

ഈ വര്‍ഷം പഠനം തുടരാനാണ് വിദ്യാഭ്യാസവായ്പയ്ക്ക് അപേക്ഷിച്ചിരുന്നത്. വായ്പ തിരിച്ചടയ്ക്കാന്‍ കഴിവില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ബാങ്ക് ഉദ്യോഗസ്ഥര്‍ വായ്പ നിഷേധിച്ചിരുന്നു. ഈ വിഷമം കുറച്ചുനാളായി രജനിയെ അലട്ടിയിരുന്നതായി പറയുന്നു. ഇതിനിടെ കോളെജില്‍ നിന്നും ടിസി വാങ്ങാന്‍ ശ്രമിച്ചെങ്കിലും ഫീസടയ്ക്കാതെ ടിസി തരില്ലെന്ന നിലപാടിലായിരുന്നു അധികൃതര്‍.

പ്രവേശനകമ്മീഷണറുടെ ഓഫീസായ ഹൗസിംഗ് ബോര്‍ഡ് കെട്ടിടത്തിന് മുകളില്‍ രജനി നില്ക്കുന്നത് ബിഎസ്എന്‍എല്‍ ടവറില്‍ ജോലി ചെയ്തിരുന്ന ചില ജീവനക്കാര്‍ കണ്ടിരുന്നു. അവര്‍ക്ക് സംശയം തോന്നി അവര്‍ അഗ്നിശമനസേനക്കാരെ വിവരമറിയിച്ചു. അപ്പോഴേയ്ക്കും രജനി താഴേക്കു ചാടിയിരുന്നു.

വഴിയാത്രക്കാരിലാരോ രജനിയെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ബാഗിലെ തിരിച്ചറിയല്‍ കാര്‍ഡ് നോക്കിയാണ് രജനിയുടെ വിലാസം കണ്ടെത്തിയത്.

ബാഗിലുണ്ടായിരുന്ന നോട്ട് ബുക്കില്‍ അയാം ഗോയിംഗ് ഫ്രം ദിസ് വേള്‍ഡ്. പാവമാ എന്റെ അമ്മയും സഹോദരനും സഹോദരിയും. ഞാന്‍ പോകുന്നു എന്നെഴുതിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X