50 കോടി അനുവദിക്കണം: താമരാക്ഷന്‍
കല്പറ്റ: കേന്ദ്രസഹായം കാത്തുനില്‍ക്കാതെ കടക്കെണിയില്‍ പെട്ട കര്‍ഷകര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 50 കോടി രൂപയുടെ അടിയന്തിര സഹായം അനുവദിക്കണമെന്ന് ആര്‍എസ്പി(ബി) സംസ്ഥാന സെക്രട്ടറി എ. വി. താമരാക്ഷന്‍ ആവശ്യപ്പെട്ടു.
കടക്കെണിയില്‍ പെട്ട് മാനസികമായി തകര്‍ന്ന കര്‍ഷകര്‍ക്കായി കൗണ്‍സിലിംഗ് കേന്ദ്രങ്ങള്‍ തുടങ്ങണം. തിരിച്ചടക്കാന്‍ കഴിയാത്ത കര്‍ഷക വായ്പകള്‍ എഴുതിത്തള്ളണം.
ബ്ലേഡ് മാഫിയയെ ചെറുക്കാന്‍ കുടുംബശ്രീ മോഡലില്‍ കര്‍ഷകശ്രീ കര്‍ഷകരക്ഷാ വായ്പാ പദ്ധതി നടപ്പിലാക്കണമെന്ന് താമരാക്ഷന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications