കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖില്‍ നിന്നും പിന്മാറാമെന്ന് കമ്പനി

  • By Staff
Google Oneindia Malayalam News

ബാഗ്ദാദ്: ബന്ദികളാക്കപ്പെട്ട തങ്ങളുടെ ജീവനക്കാരുടെ മോചനത്തിന് വേണമെങ്കില്‍ ഇറാഖില്‍ നിന്നും പിന്മാറുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിയ്ക്കാമെന്ന് കുവൈത്ത് കമ്പനിയായ കുവൈത്ത് ആന്റ് ഗള്‍ഫ് ലിങ്ക് ട്രാന്‍സ്പോര്‍ട്ട്(കെജിഎല്‍) അറിയിച്ചു. ഇറാഖില്‍ നിന്നും ഈ കമ്പനി പിന്മാറിയാല്‍ ബന്ദികളെ വിട്ടയയ്ക്കാമെന്നാണ് തീവ്രവാദികളുടെ നിലപാട്.

ബന്ദികളാക്കപ്പെട്ടവര്‍ മോചിപ്പിയ്ക്കപ്പെടണം. അവര്‍ അവരുടെ കുടുംബാംഗങ്ങളുടെ അടുത്ത് തിരിച്ചെത്തണം. ഇതാണ് തങ്ങള്‍ ആഗ്രഹിയ്ക്കുന്നതെന്ന് കെജിഎല്‍ മാനേജന്‍ റാണ അബു സെയ്നെ അറിയിച്ചു.

മൂന്ന് ഇന്ത്യക്കാരുള്‍പ്പെടെ തങ്ങളുടെ ഏഴ് ഡ്രൈവര്‍മാരെ ഇറാഖില്‍ തീവ്രവാദികള്‍ ബന്ദികളാക്കിയിരിക്കുകയാണെന്ന് കെജിഎല്‍ മാനേജര്‍ സ്ഥിരീകരിച്ചു. ജൂലൈ 21 ബുധനാഴ്ചയാണ് ഡ്രൈവര്‍മാരെ തട്ടിക്കൊണ്ടുപോയത്.

ബന്ദികളാക്കപ്പെട്ട ഇന്ത്യക്കാരായ ഡ്രൈവര്‍മാരുടെ ബന്ധുക്കള്‍ ഭീതിയിലാണ്. സര്‍ക്കാര്‍ ആവശ്യമായ നടപടികളെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

ഇന്ത്യ, കെനിയ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഇറാഖില്‍ നിന്നും തങ്ങളുടെ പൗരന്‍മാരെ പിന്‍വലിക്കണെന്ന് തീവ്രവാദികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒട്ടേറെ ഇന്ത്യക്കാര്‍ ഇറാക്കില്‍ ഡ്രൈവര്‍മാരായും കോണ്‍ട്രാക്ടര്‍മാരായും ജോലി ചെയ്യുന്നുണ്ട്.

വെള്ളിയാഴ്ച അവന്‍ വിളിച്ചതാണ്. അതിന് ശേഷം അവനുമായി യാതൊരുവിധത്തിലും ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. ഇന്ന് മൂത്തമകന്‍ അവന്റെ പടം പത്രത്തില്‍ കാണിച്ചുതന്നു. - ബന്ദികളില്‍ ഒരാളായ ജസ്പാല്‍ കൗറിന്റെ അമ്മ സുഖ്ദേവ്സിംഗ് പറഞ്ഞു.

തീവ്രവാദികളുടെ ഏത് ആവശ്യവും നടത്തിക്കൊടുക്കാന്‍ ഞങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീവ്രവാദികളുടെ ആവശ്യം നിറവേറ്റാന്‍ ഞങ്ങളെ വില്ക്കാനും തയ്യാറാണ്. - ബന്ദിയായി പിടിക്കപ്പെട്ട അന്തര്യാമിയുടെ അച്ഛന്‍ രാം മൂര്‍ത്തി പറഞ്ഞു.

ഇന്ത്യക്കാരെ ഇറാഖിലേക്ക് റിക്രൂട്ട് ചെയ്യുന്നത് ഇന്ത്യ നിരോധിച്ചിട്ടുണ്ടെങ്കിലും മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ വഴി ഇന്ത്യക്കാരെ ഇറാഖിലേക്ക് കൊണ്ടുപോവുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X