കുവൈത്ത് ഇന്ത്യയുമായി ബന്ധപ്പെട്ടു
കുവൈത്ത്സിറ്റി: ഇറാഖില്‍ ബന്ദികളാക്കിയ ഏഴ് പേരുടെ രാജ്യങ്ങളുമായി കുവൈത്ത് വിദേശകാര്യമന്ത്രി കഴിഞ്ഞ ദിവസം ബന്ധപ്പെട്ടു. ഇന്ത്യ, കെനിയ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ പൗരന്മാരെയാണ് തീവ്രവാദികള്‍ ബന്ദികളാക്കിയിരിക്കുന്നത്.
ഇറാഖില്‍ പ്രവര്‍ത്തിയ്ക്കുന്ന ഒരു കുവൈത്ത് കമ്പനിയിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. കുവൈത്ത് ആന്റ് ഗള്‍ഫ് ലിങ്ക് ട്രാന്‍സ്പോര്‍ട്ട് എന്ന ട്രക്കിംഗ് കമ്പനിയില്‍ ട്രക്ക് ഡ്രൈവര്‍മാരായി ജോലി ചെയ്യുന്ന ആറ് പേരെയാണ് തീവ്രവാദികള്‍ ബന്ദികളാക്കിയത്.
മൂന്ന്ഇന്ത്യക്കാരും മൂന്ന് കെനിയക്കാരും ഒരു ഈജിപ്തുകാരനുമാണ് തീവ്രവാദികളടെ കസ്റഡിയില്‍ കഴിയുന്നത്. ഇവര്‍ ജോലിചെയ്യുന്ന കുവൈത്ത് കമ്പനി ഇറാഖ് വിട്ടില്ലിലെങ്കില്‍ ബന്ദികളുടെ തലവെട്ടുമെന്നാണ് തീവ്രവാദികളുടെ ഭീഷണി. ജീവനക്കാരെ രക്ഷിയ്ക്കാന്‍ കമ്പനി പരമാവധി പരിശ്രമിയ്ക്കുമെന്ന് കുവൈത്ത് ആന്റ് ഗള്‍ഫ് ലിങ്ക്ട്രാന്‍സ്പോര്‍ട്ട് കമ്പനിയുടെ പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ആകെ 72 മണിക്കൂര്‍ സമയമാണ് അനുവദിച്ചിരിക്കുന്നത്. അതില്‍ 48 മണിക്കൂറുകള്‍ തീരാറായി.












Click it and Unblock the Notifications