തുര്‍ക്കിയില്‍ ട്രെയിനപകടം: 139 മരണം
അങ്കാര: ഈസ്താംബൂളില്‍ നിന്ന് അങ്കാരയിലേക്കുള്ള ഒരു അതിവേഗ തീവണ്ടി പാളംതെറ്റിയുണ്ടായ അപകടത്തില്‍ 139 പേര്‍ കൊല്ലപ്പെട്ടു. 57 പേര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ട്.
തീവണ്ടിയുടെ നാല് ബോഗികളെങ്കിലും പാളം തെറ്റി. അപകടകാരണം അറിവായിട്ടില്ല. ഒരു അട്ടിമറിയാണോ ഇതിന് പിന്നിലെന്ന കാര്യം തള്ളിക്കളയാറായിട്ടില്ലെന്ന് പ്രതിസന്ധി നിവാരണ കേന്ദ്രത്തലവനായ മുവമ്മര്‍ ടര്‍ക്കര്‍ പറഞ്ഞു.
ജൂണ്‍ നാലിനാണ് അതിവേഗ തീവണ്ടി സര്‍വീസ് ആരംഭിച്ചത്. റെയില്‍വേ ട്രാക്കുകള്‍ പഴയവയായതിനാല്‍ ഇത് അപകടം വരുത്തിവയ്ക്കുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നല്കിയിരുന്നു.












Click it and Unblock the Notifications