ബിഎംഡബ്ല്യു: കൊച്ചിയ്ക്ക് സാധ്യത
കൊച്ചി: ജര്‍മ്മന്‍ കമ്പനിയായ ബിഎംഡബ്ല്യുവിന്റെ കാര്‍ നിര്‍മ്മാണയൂണിറ്റ് കൊച്ചിയില്‍ സ്ഥാപിയ്ക്കാന്‍ സാധ്യത. കേരള സര്‍ക്കാര്‍ കമ്പനിയ്ക്ക് ഒട്ടേറെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഫാക്ടറി സ്ഥാപിയ്ക്കുന്നതിന്റെ അന്തിമചര്‍ച്ചയ്ക്കായി കമ്പനി അധികൃതര്‍ തിരുവനന്തപുരത്തെത്തി. ഇനി നാല് ദിവസം അവര്‍ കേരളത്തിലുണ്ടാകും. കളമശേരിയില്‍ എച്ച്എംടിയുടെ സ്ഥലമായിരിക്കും ഇവര്‍ക്ക് നല്കുക. ഈ സ്ഥലം സന്ദര്‍ശിച്ച കമ്പനി അധികൃതര്‍ ആനുകൂല്യങ്ങള്‍, തൊഴില്‍ ബന്ധം, വേതനനിരക്ക് എന്നിവ സംബന്ധിച്ച് മുഖ്യമന്ത്രിയായി വിശദമായ ചര്‍ച്ച നടത്തി.
ആന്ധ്രയ്ക്കും മഹാരാഷ്ട്രയ്ക്കും പുറമെ ഇപ്പോള്‍ കര്‍ണ്ണാടകവും ബിഎംഡബ്ല്യുവിനെ ആകര്‍ഷിയ്ക്കാന്‍ വാഗ്ദാനങ്ങളുമായി മുന്നോട്ട് വന്നിട്ടുണ്ട്. കൊച്ചിയിലെ കപ്പല്‍ത്തുറമുഖവും വിമാനത്താവളും ഇവയെ പരസ്പരം ബന്ധിപ്പിയ്ക്കുന്ന മികച്ച റോഡുകളുടെ ശൃംഖലകളും കമ്പനിയെ കൊച്ചിയോടടുപ്പിയ്ക്കുന്നതായി പറയുന്നു.
ആന്ധ്രയ്ക്കും കര്‍ണ്ണാടകത്തിനും കപ്പല്‍ തുറമുഖമില്ല. ഹൈദരാബാദിലും ചെന്നൈ, മുംബൈ, വിശാഖപട്ടണം എന്നീ തുറമുഖങ്ങളെ ആശ്രയിക്കണം.
തുടക്കത്തില്‍ വര്‍ഷത്തില്‍ 2,000 കാറുകള്‍ നിര്‍മ്മിയ്ക്കാനാണ് പദ്ധതി. പിന്നീട് ഇത് 10,000 ആക്കി ഉയര്‍ത്തുമെന്ന് കരുതുന്നു.












Click it and Unblock the Notifications