Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയയുടെ വാദം പൊളിഞ്ഞു

ചെന്നൈ: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടന്നതിനാലാണ് താന്‍ തിരഞ്ഞെടുപ്പില്‍ ഇത്രയും വലിയ പരാജയം നേരിട്ടതെന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വാദം തെറ്റാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.

ജൂലൈ 24 ശനിയാഴ്ച ഡപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.എന്‍. ജായാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ ഒരു കൃത്രിമവും സാധ്യമല്ല. ഈ വോട്ടിംഗ് യന്ത്രങ്ങള്‍ അവയ്ക്കതീതമാണ്. - ജാ പറഞ്ഞു.

അമേരിക്കയില്‍ പോലും വോട്ടിംഗ് യന്ത്രം ഉപയോഗിക്കുന്നില്ലെന്ന ജയയുടെ പ്രസ്താവനയെയും ജാ തള്ളി. അമേരിക്കയിലെയും ഇന്ത്യയിലെയും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ രണ്ട് തരം സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഇത് തമ്മില്‍ താരതമ്യം ചെയ്യാന്‍ കഴിയില്ല. ഐഐടി മേധാവിയായ പ്രൊഫ. പി.വി. ഇന്ദിരേശന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ച് സുരക്ഷിതമെന്ന് ഉറപ്പുവരുത്തിയവയാണ് ഇന്ത്യയിലെ വോട്ടിംഗ് യന്ത്രങ്ങള്‍. ഇതില്‍ കൃത്രിമങ്ങള്‍ സാധ്യമല്ല. - ജാ വിശദീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+