ഷിബു സോറന്‍ രാജിവയ്ക്കും
ദില്ലി: കേന്ദ്ര കല്‍ക്കരി വകുപ്പ് മന്ത്രി ഷിബു സോറന്‍ രാജിവയ്ക്കും. ജൂലൈ 24 ശനിയാഴ്ച ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ നേതാക്കള്‍ അറിയിച്ചതാണ് ഇക്കാര്യം.
ഷിബു സോറന്റെ രാജി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നേരിട്ട് ആവശ്യപ്പെട്ടതായി ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാക്കള്‍ പറഞ്ഞു. ഇക്കാര്യം പാര്‍ട്ടി നേതാക്കള്‍ വിശദമായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് ഷിബു സോറന്‍ രാജിവയ്ക്കട്ടെയെന്ന തീരുമാനമെടുത്തതെന്നും നേതാക്കള്‍ അറിയിച്ചു.
കൊലക്കുറ്റത്തിന് ജാര്‍ഖണ്ഡ് കോടതി അറസ്റ് വാറന്റ് പുറവെടുച്ചിരിയ്ക്കുകയാണ്. ഇതുവരെ പൊലീസിന് പിടികൊടുക്കാതെ സോറന്‍ ഒളിവില്‍ കഴിഞ്ഞുവരികയാണ്.
ഷിബു സോറന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ നാല് ദിവസമായി പ്രതിപക്ഷം പാര്‍ലമെന്റ് സ്തംഭിപ്പിച്ചിരുന്നു.












Click it and Unblock the Notifications