ഷിബു സോറന്‍ രാജിനല്കി
ദില്ലി: കേന്ദ്ര കല്‍ക്കരി വകുപ്പ് മന്ത്രി ഷിബു സോറന്‍ രാജിനല്കി. ജൂലൈ 24 ശനിയാഴ്ചയാണ് ഷിബു സോറന്‍ പ്രധാനമന്ത്രിയ്ക്ക് രാജി ഫാക്സ് ചെയ്തത്.
പിന്നീട് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ നേതാക്കള്‍ ഈ രാജിക്കത്ത് നേരിട്ട് പ്രധാനമന്ത്രിയ്ക്ക് കൈമാറി. പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം പുറത്തുവന്ന ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാക്കള്‍ ഷിബു സോറന്‍ രാജിവച്ചതായി അറിയിച്ചു.
ചിരുദി കേസില്‍ 11 പേരുടെ കൊലപാതകത്തിനിടയാക്കിയ സംഭവത്തില്‍ സോറന് പങ്കുണ്ടെന്നാണ് ആരോപണം. പല തവണ ഈ കേസില്‍ കോടതിയില്‍ ഹാജരാകാതിരുന്നിതാല്‍ അദ്ദേഹത്തിന് ജാര്‍ഖണ്ഡ് കോടതി അറസ്റ് വാറന്റ് അയച്ചിരുന്നു. അറസ്റില്‍ നിന്നും രക്ഷപ്പെടാന്‍ അദ്ദേഹം ഒളിവില്‍ കഴിയുകയാണ്.
ഈ കേസില്‍ ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ ഷിബു സോറന്‍ നല്കിയ അപ്പീല്‍ ജൂലൈ 26 തിങ്കളാഴ്ച കോടതി പരിഗണിയ്ക്കും. ഷിബു സോറന്റെ രാജി പ്രധാനമന്ത്രി നേരിട്ട് ആവശ്യപ്പെട്ടിരുന്നു. ഷിബു സോറന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ നാല് ദിവസമായി പ്രതിപക്ഷം പാര്‍ലമെന്റ് സ്തംഭിപ്പിച്ചിരുന്നു.












Click it and Unblock the Notifications