Get Updates
Get notified of breaking news, exclusive insights, and must-see stories!

ആത്മഹത്യ: ഡയറക്ടറെ തടഞ്ഞുവച്ചു

തിരുവനന്തപുരം: എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനി രജനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് എഐവൈഎഫ് പ്രവര്‍ത്തകര്‍ പട്ടികജാതിക്ഷേമവകുപ്പ് ഡയറക്ടര്‍ അശോക്സിംഗിനെ ജൂലൈ 24 ശനിയാഴ്ച ഒരു മണിക്കൂറോളം ഓഫീസില്‍ തടഞ്ഞുവച്ചു.

പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമമന്ത്രി എം. എ. കുട്ടപ്പന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് എഐവൈഎഫ് പ്രവര്‍ത്തകര്‍ ഡയറക്ടറെ ഘൊരാവോ ചെയ്തത്. പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റല്‍ ഫീസ് ആനുകൂല്യം റദ്ദാക്കിയതില്‍ പ്രതിഷേധിച്ചാണ് ഡയറക്ടറെ പ്രവര്‍ത്തകര്‍ തടച്ചുവച്ചത്.

പൊലീസെത്തി എഐവൈഎഫ് പ്രവര്‍ത്തകരെ അറസ്റ് ചെയ്തു നീക്കി. ഒരു വനിതാ പ്രവര്‍ത്തകയെ പൊലീസ് ചവിട്ടിയെന്ന് ആരോപിച്ച് പ്രവര്‍ത്തകര്‍ അല്പനേരം സംഘര്‍ഷമുണ്ടാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+