കേരളം 3824 കോടിയുടെ സഹായം തേടി
ദില്ലി: കേരളത്തില്‍ നിന്നുള്ള മൂന്നംഗ മന്ത്രിസംഘം കേന്ദ്രകൃഷി മന്ത്രി ശരത്പവാറിനെ കണ്ട് കേരളത്തിലെ കാര്‍ഷികരംഗത്തെ പ്രതിസന്ധി പരിഹരിക്കുന്നതിന് 3824 കോടി രൂപയുടെ സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.
മന്ത്രിമാരായ കെ. ആര്‍ ഗൗരിയമ്മ, കെ. ശങ്കരനാരായണന്‍, കെ. എം. മാണി എന്നിവരാണ് പവാറുമായി കൂടിക്കാഴ്ച നടത്തി നിവേദനം നല്‍കിയത്. ധനസഹായത്തോടൊപ്പം ഗ്രാമീണ തൊഴില്‍ദാന പദ്ധതിയില്‍ പെടുത്തി രണ്ട് ലക്ഷം ഭക്ഷ്യധാന്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അനുകൂലമായ മറുപടിയാണ് പവാറിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും കേന്ദ്രസഹായത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ കാര്‍ഷിക പ്രതിസന്ധി പരിഹഹരിക്കുന്നതിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്നും ചര്‍ച്ചക്ക് ശേഷം കെ. എം. മാണി പറഞ്ഞു.












Click it and Unblock the Notifications