വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൊഫണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജൂലൈ 26, 27(തിങ്കള്‍,ചൊവ) തീയതികളില്‍ സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.
എഞ്ചിനീയറിംഗ് വിദ്യാര്‍ഥി രജനി ആത്മഹത്യ ചെയ്ത സംഭവത്തെ ചൊല്ലി വിദ്യാര്‍ഥി സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭം അക്രമാസക്തമായതിന്റെ പശ്ചാത്തലത്തിലാണ് അവധി പ്രഖ്യാപിച്ചത്.
തിങ്കളാഴ്ച എസ്എഫ്ഐ സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ ബന്ദ് ദിനത്തില്‍ അക്രമം ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്താണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications