Get Updates
Get notified of breaking news, exclusive insights, and must-see stories!

മാര്‍ച്ചില്‍ അക്രമം; കാര്‍ കത്തിച്ചു

തിരുവനന്തപുരം: എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ഥിനി രജനി എസ്. ആനന്ദ് ആത്മഹത്യ ചെയ്ത പ്രശ്നത്തെ ചൊല്ലി ഡിവൈഎഫ്ഐ---എസ്എഫ്ഐ ജൂലൈ 24 ശനിയാഴ്ച മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. എസ്എഫ്ഐ പ്രവര്‍ത്തകര്‍ എ.കെ.ജി സെന്ററിന് സമീപം ഒരു കാര്‍ കത്തിച്ചു.

ആശാന്‍ സ്ക്വയറില്‍ നിന്ന് തുടങ്ങിയ മാര്‍ച്ച് തുടക്കം മുതലേ അക്രമാസക്തമായിരുന്നു. ദേവസ്വം ജംഗ്ഷനില്‍ വച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞതോടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പൊലീസിനെതിരെ ആക്രമണം തുടങ്ങി. പൊലീസുകാര്‍ക്കെതിരെ പ്രവര്‍ത്തകര്‍ കല്ലേറ് നടത്തി.

അക്രമാസക്തരായ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും വെള്ളം ചീറ്റിക്കുകയും ഗ്രനേഡുകള്‍ എറിയുകയും ചെയ്തു. ഗ്രനേഡുകള്‍ പൊട്ടി ഏതാനും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ചിതറിയോടിയ പ്രവര്‍ത്തകര്‍ വീണ്ടും സംഘടിച്ചു.

തുടര്‍ന്ന് എ. കെ. ജി സെന്ററിന് സമീപം നിര്‍ത്തിയിട്ടിരുന്ന ഒരു അംബാസിഡര്‍ കാര്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കത്തിച്ചു. ഫയര്‍ഫോഴ്സ് തക്കസമയത്ത് കാറിലെ തീ അണച്ചതിനാല്‍ കാറിന് തൊട്ടരികിലായി നിര്‍ത്തിയിട്ടിരുന്ന ലക്ഷ്വറി ബസ്സിലേക്ക് തീ പടര്‍ന്നില്ല. പൊലീസുകാര്‍ക്ക് നേരെ വിദ്യാര്‍ഥികള്‍ കല്ലേറ് നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+