Get Updates
Get notified of breaking news, exclusive insights, and must-see stories!

കാറിന് നേരെ കല്ലേറ്; മന്ത്രിക്ക് പരിക്ക്

കണ്ണൂര്‍: ടൂറിസം മന്ത്രി പി. ശങ്കരന്റെ കാറിന് നേരെ കണ്ണൂരില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കല്ലേറ് നടത്തി. കല്ലേറില്‍ മന്ത്രി ശങ്കരന് പരിക്കുപറ്റി.

ജൂലൈ 24 ശനിയാഴ്ച എക്സൈസ് സ്റാഫ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി ശങ്കരനെ സമ്മേളനം നടക്കുന്ന ഓഡിറ്റോറിയത്തിന് മുന്നില്‍ വച്ചാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞത്. ഡ്രൈവര്‍ കാര്‍ പിന്നോട്ടെടുക്കാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ കാര്‍ വളഞ്ഞതിനാല്‍ കഴിഞ്ഞില്ല.

മുദ്രാവാക്യങ്ങള്‍ മുഴക്കിയ പ്രവര്‍ത്തകര്‍ മന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ചു. തുടര്‍ന്നുണ്ടായ കല്ലേറിലാണ് മന്ത്രിക്ക് പരിക്കേറ്റത്. സംഭവത്തെ തുടര്‍ന്ന് മന്ത്രി ചടങ്ങില്‍ പങ്കെടുക്കാതെ സര്‍ക്കാര്‍ ഗസ്റ് ഹൗസിലേക്ക് തിരിച്ചു.

സംഭവത്തില്‍ ആരെയും അറസ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. സംഭവം നടക്കുമ്പോള്‍ കാര്യമായ പൊലീസ് സന്നാഹമുണ്ടായിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+