Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രക്ഷോഭം: യുവമോര്‍ച്ചയും രംഗത്ത്

കോഴിക്കോട്: ജൂലൈ 26, 27 തീയതികളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചെങ്കിലും വിദ്യാര്‍ഥി പ്രക്ഷോഭം വരുംദിവസങ്ങളില്‍ കൂടുതല്‍ ശക്തമായേക്കും. വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് യുവമോര്‍ച്ചയും രംഗത്തെത്തി.

എഞ്ചിനീയറിഗ് വിദ്യാര്‍ഥി രജനിയുടെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രഖ്യാപിച്ചിരിക്കുന്ന വിദ്യാഭ്യാസ ബന്ദിന് പിന്തുണ നല്‍കുന്നതായി യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രജനിക്ക് ബാങ്ക് വായ്പ നിഷേധിച്ച ബാങ്കിനെതിരെ നടപടിയെടുക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. രജനിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രക്ഷോഭത്തിനിറങ്ങും.

വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബര്‍ നാലിന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയേറ്റും കളക്ടറേറ്റുകളും ഉപരോധിക്കും. പ്രക്ഷോഭത്തിന്റെ മറ്റ് വിശദാംശങ്ങള്‍ ആഗസ്ത് ഒമ്പതിന് തൃശൂരില്‍ പ്രഖ്യാപിക്കുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+