പലയിടത്തും അക്രമം; വാഹനങ്ങള്‍ കത്തിച്ചു
തിരുവനന്തപുരം: എഞ്ചിനീയറിഗ് വിദ്യാര്‍ഥി രജനി ആത്മഹത്യചെയ്ത സംഭവത്തെ ചൊല്ലി ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമാസക്തമായതിനെ തുടര്‍ന്ന് കനത്ത നാശനഷ്ടമുണ്ടായി. സംസ്ഥാനത്ത് പലയിടങ്ങളിലും സര്‍ക്കാര്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ വാഹനങ്ങള്‍ കത്തിച്ചു.
തിരുവനന്തപുരത്ത് എ. കെ. ജി സെന്ററിന് സമീപം ഒരു കാറും പി. എം. ജി ജംഗ്ഷന് സമീപം ഒരു ജീപ്പും കത്തിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കാര്‍ അടിച്ചുതകര്‍ത്തു. ഫെഡറല്‍ ബാങ്കിന്റെ എടിഎം സെന്റര്‍ അക്രമികള്‍ തകര്‍ത്തു.
കോഴിക്കോട് ക്രിസ്ത്യന്‍ കോളജിന് സമീപം ഒരു ജീപ്പ് അക്രമികള്‍ കത്തിച്ചു. ആലപ്പുഴയില്‍ രണ്ട് സര്‍ക്കാര്‍ ജീപ്പുകള്‍ തകര്‍ത്തു. കണ്ണൂരില്‍ മന്ത്രി പി. ശങ്കരന്റെ കാറിന് നേരെ ആക്രമണമുണ്ടായി. എസ്എഫ്ഐ പ്രവര്‍ത്തകരുടെ കല്ലേറില്‍ മന്ത്രിക്ക് പരിക്കേറ്റു.












Click it and Unblock the Notifications