Get Updates
Get notified of breaking news, exclusive insights, and must-see stories!

ബന്ദികള്‍ മോചിപ്പിയ്ക്കപ്പെടുമെന്ന് കെജിഎല്‍

കുവൈത്ത് സിറ്റി: തീവ്രവാദികള്‍ ബന്ദികളാക്കിയ മൂന്ന് ഇന്ത്യക്കാരുള്‍പ്പെടെയുള്ള ഏഴ് ട്രക്ക് ഡ്രൈവര്‍മാര്‍ മോചിപ്പിയ്ക്കപ്പെടുമെന്ന് ഈ ട്രക്ക് ഡ്രൈവര്‍മാര്‍ ജോലി ചെയ്തിരുന്ന കുവൈത്ത് കമ്പനിയായ കുവൈത്ത് ആന്റ് ഗള്‍ഫ് ലിങ്ക് ട്രാന്‍സ്പോര്‍ട്ട് കമ്പനി (കെജിഎല്‍) അറിയിച്ചു.

ജൂലൈ 24 ശനിയാഴ്ച കെജിഎല്‍ മാന്‍പവര്‍ ആസൂത്രണ മാനേജര്‍ റാണ അബു സെയ്നെ അറിയിച്ചതാണ് ഇക്കാര്യം. തീവ്രവാദികളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. തീവ്രവാദികള്‍ ഏഴ് ബന്ദികളെയും മോചിപ്പിയ്ക്കുമെന്ന് പ്രതീക്ഷിയ്ക്കുന്നതായി അദ്ദേഹം പറഞ്ഞു.

എന്നാല്‍ കമ്പനി എങ്ങിനെയാണ് തീവ്രവാദികളുമായി ചര്‍ച്ച നടത്തുന്നതെന്ന കാര്യം അബു സെയ്നെ വെളിപ്പെടുത്താന്‍ വിസമ്മതിച്ചു. ബന്ദികളെ മോചിപ്പിയ്ക്കാന്‍ കമ്പനി എന്താണ് ചെയ്യാന്‍ പോകുന്നതെന്ന കാര്യവും അബു സെയ്ന പറഞ്ഞില്ല.

ഫലൂജയില്‍ വച്ചാണ് ഈ ഡ്രൈവര്‍മാര്‍ തീവ്രവാദികളുടെ പിടിയിലായതെന്നും അബു സെയ്ന പറഞ്ഞു. തീവ്രവാദികള്‍ അനുവദിച്ച 72 മണിക്കൂര്‍ സമയം ജൂലൈ 23 ശനിയാഴ്ച രാത്രി അവസാനിയ്ക്കുകയാണ്. ഈ സമയത്തിനുള്ളില്‍ ബന്ദികളായ ട്രക്ക് ഡ്രൈവര്‍മാര്‍ ജോലി ചെയ്യുന്ന കെജിഎല്‍ എന്ന കുവൈത്ത് കമ്പനി ഇറാഖില്‍ നിന്നും പിന്‍മാറണമെന്നാണ് തീവ്രവാദികളുടെ ആവശ്യം. അതല്ലെങ്കില്‍ ബന്ദികളെ ഓരോരുത്തരെയായി തലവെട്ടിക്കൊല്ലുമെന്നാണ് ഭീഷണി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+