ജിടിബി വിലക്ക്: കേരളത്തെയും ബാധിക്കും
തിരുവനന്തപുരം: ഗ്ലോബല്‍ ട്രസ്റ് ബാങ്കിന്റെ എല്ലാ ശാഖകളില്‍ നിന്നുമുള്ള ഇടപാടുകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത് കേരളത്തിലെ അക്കൗണ്ട് ഉടമകളെയും ബാധിക്കും. പ്രധാനമായും വിദേശമലയാളികളായ അക്കൗണ്ട് ഉടമകള്‍ക്കായിരിക്കും കൂടുലായും മൊറട്ടോറിയം ദോഷകരമാവുന്നത്.
ഇന്ത്യന്‍ പെപ്പര്‍ ആന്റ് സ്പൈസ് ട്രേഡ് അസോസിയോഷനിലെ അംഗങ്ങളെയും മൊറട്ടോറിയം ബാധിക്കും. അസോസിയേഷന്‍ അന്തര്‍ദേശീയ കുരുമുളക് കയറ്റുമതി നടത്തുന്നതുമായി ബന്ധപ്പെട്ടാണ് വേണ്ടിയാണ് ജിടിബി കൊച്ചിയില്‍ പ്രത്യേക കൗണ്ടര്‍ തുടങ്ങിയത്. ഇതുവരെ കുരുമുളക് കയറ്റുമതി നടന്നില്ലെങ്കിലും അസോസിയേഷനിലെ അംഗങ്ങള്‍ക്ക് ജിടിബിയില്‍ അക്കൗണ്ടുണ്ട്. കേരളത്തില്‍ കൊച്ചിയിലും കോട്ടയത്തുമാണ് ജിടിബിക്ക് ശാഖകളുള്ളത്.
കൊച്ചി ശാഖയില്‍ 76.48 കോടി രൂപയുടെ നിക്ഷേപമാണുള്ളത്. കോട്ടയം ബ്രാഞ്ചില്‍ 21.27 കോടിയുടെയും നിക്ഷേപമുണ്ട്. കോട്ടയം ശാഖയില്‍ എന്‍ആര്‍ഐ നിക്ഷേപം 2.32 കോടി രൂപ വരും. കൊച്ചി ശാഖയില്‍ 4.22 കോടിയുടെ എന്‍ആര്‍ഐ നിക്ഷേപമുണ്ട്. മൊറട്ടോറിയം പ്രഖാപിച്ച സാഹചര്യത്തില്‍ അക്കൗണ്ടുകളില്‍ നിന്ന് പരമാവധി 10,000 രൂപ വരെ മാത്രമേ പിന്‍വലിക്കാനാവൂ.












Click it and Unblock the Notifications