കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്ലോബല്‍ ട്രസ്റ് ബാങ്കിന് മൊറട്ടോറിയം

  • By Staff
Google Oneindia Malayalam News

മുംബൈ: ഗ്ലോബല്‍ ട്രസ്റ് ബാങ്കിന്റെ ഇടപാടുകള്‍ക്ക് മൂന്ന് മാസം വരെ റിസര്‍വ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു.

ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഒക്ടോബര്‍ 23 വരെയാണ് മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് മാസത്തിനിടയില്‍ ബാങ്കിനെ മറ്റേതെങ്കിലും ബാങ്കുമായി ലയിപ്പിക്കുന്നതു സംബന്ധിച്ച് റിസര്‍വ് ബാങ്ക് തീരുമാനമെടുക്കും. ഒക്ടോബര്‍ 23ന് മുമ്പ് ഇതുസംബന്ധിച്ച തീരുമാനം എടുക്കുകയാണെങ്കില്‍ മൊറട്ടോറിയം നേരത്തെ അവസാനിപ്പിക്കും. നിക്ഷേപങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള തീരുമാനമായിരിക്കും ഉണ്ടാവുകയെന്ന് റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ അറിയിച്ചു.

മൊറട്ടോറിയം നിലനില്‍ക്കുന്ന കാലയളവില്‍ സേവിംഗ്സ്, കറന്റ് അക്കൗണ്ടുകളില്‍ നിന്ന് 10,000 രൂപ വരെ മാത്രമേ പിന്‍വലിക്കാനാവൂ. മൊറട്ടോറിയം നിലനില്‍ക്കുന്ന കാലയളവില്‍ പുതിയ ഇടപാടുകള്‍ അനുവദിക്കില്ല.

മൊറട്ടോറിയം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ബാങ്കിന്റെ ബ്രാഞ്ചുകളില്‍ അക്കൗണ്ട് ഉടമകളുടെ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. സമീപകാലത്ത് മൊറട്ടോറിയം പ്രഖ്യാപിക്കുന്ന അഞ്ചാമത്തെ ബാങ്കാണ് ഗ്ലോബല്‍ ട്രസ്റ് ബാങ്ക്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X