വാളയാര്‍ പൊലീസ് സ്റേഷന്‍ ആക്രമിച്ചു
പാലക്കാട്: ഒരു സംഘം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വാളയാര്‍ പൊലീസ് സ്റേഷന്‍ ആക്രമിച്ച് കസ്റഡിയിലുണ്ടായിരുന്ന രണ്ട് പേരെ മോചിപ്പിച്ചു.
കരുതല്‍ നടപടിയെന്ന നിലയില്‍ ജൂലൈ 24 ശനിയാഴ്ച രാത്രി പൊലീസ് അറസ്റ് ചെയ്ത ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി, ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ സുജിത് കുമാര്‍ എന്നിവരെയാണ് സംഘം ബലം പ്രയോഗിച്ച് മോചിപ്പിച്ചത്.
നാല്പതോളം ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ സംഘം മുദ്രാവാക്യം വിളിച്ച് പൊലീസ് സ്റേഷനില്‍ അതിക്രമിച്ചു കടക്കുകയായിരുന്നു. പൊലീസ് സ്റേഷന് നേരെ സംഘം കല്ലേറ് നടത്തി. സ്റേഷന്റെ ജനറല്‍ ചില്ലുകള്‍ തകര്‍ന്നു. കല്ലേറില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു.
പ്രവര്‍ത്തകരുടെ സംഘം തിരിച്ചുപോവുന്നതിനിടയില്‍ ദേശീയപാതയില്‍ ഒരു സ്വകാര്യബസ് കത്തിക്കാനും ശ്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 20 പേരെ പൊലീസ് അറസ്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications