മന്ത്രിമാരൈ തടയുമെന്ന് എസ്എഫ്ഐ
തിരുവനന്തപുരം: എഞ്ചിനീയറിംഗ് വിദ്യാര്‍ഥി രജനി ആത്മഹത്യ ചെയ്ത സംഭവത്തെ ചൊല്ലിയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി മുഖ്യമന്ത്രി എ. കെ. ആന്റണി, വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി, പിന്നോക്കക്ഷേമവകുപ്പ് മന്ത്രി എം. എ. കുട്ടപ്പന്‍ എന്നിവരെ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടയുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ. കെ. രാകേഷ് പറഞ്ഞു.
സമരം കൂടുതല്‍ ശക്തിപ്പെടുത്തും. സമരം ചെയ്ത എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തത് നീതികരിക്കാനാവില്ല. അതിന് പകരം രജനിയുടെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായ മന്ത്രിമാരായ നാലകത്ത് സൂപ്പി, എം. എ. കുട്ടപ്പന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുക്കേണ്ടതെന്ന് രാഗേഷ് പറഞ്ഞു.












Click it and Unblock the Notifications