സൂപ്പിയെ എഐവൈഎഫുകാര്‍ തടഞ്ഞു
തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പിയുടെ കാര്‍ വിമാനത്താവളത്തിന് സമീപം എഐവൈഎഫ് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചു.
പൊലീസ് എഐവൈഎഫ് പ്രവര്‍ത്തകരെ അറസ്റ് ചെയ്തു നീക്കി. ദില്ലിയില്‍ നിന്നും മടങ്ങിവരികയായിരുന്ന മന്ത്രി വിമാനത്താവളത്തില്‍ നിന്നും ഔദ്യോഗികവസതിയിലേക്ക് പോവുമ്പോഴാണ് എഐവൈഎഫ് പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങള്‍ വിളിച്ച് കാറിന് മുന്നില്‍ ചാടിവീണത്.
മുഖ്യമന്ത്രി എ. കെ. ആന്റണിയെയും മന്ത്രിമാരായ കുട്ടപ്പനെയും സൂപ്പിയെയും പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടയുമെന്ന് എഐഎസ്എഫ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications