ശ്രീലങ്കയില്‍ എട്ട് വിമതപുലികളെ കൊന്നു
കൊളംബോ: വിമതപുലി നേതാവ് കേണല്‍ കരുണയുടെ എട്ട് അനുയായികളെ ജൂലൈ 25 ഞായറാഴ്ച രാവിലെ വെടിവച്ചുകൊന്നു. എല്‍ടിടിഇക്കാരാണ് കൊലക്ക് പിന്നിലെന്നാണ് കരുതുന്നത്.
കൊളംബോയ്ക്ക് സമീപം കൊട്ടാവയില്‍ വിമതര്‍ ഒളിച്ചുതാമസിച്ചിരുന്ന വീട് ആക്രമിച്ച് എട്ട് പേരെ കൊലപ്പെടുത്തുകയായിരുന്നു. കരുണയുടെ അടുത്ത ഒരു അനുയായിയും കൊല്ലപ്പെട്ടിട്ടുണ്ട്.
ഒരു ശ്രീലങ്കന്‍ ഇന്റലിജന്‍സ് ഉദ്യോസസ്ഥനും കൊല്ലപ്പെട്ടവരില്‍ പെടുമെന്ന് വെബ്സൈറ്റായ തമിള്‍നെറ്റ് റിപ്പോര്‍ട്ട് ചെയ്തു. കരുണയ്ക്ക് ലങ്കന്‍ സേന പിന്തുണ നല്‍കുന്നുണ്ടെന്ന ് നേരത്തെ എല്‍ടിടിഇ ആരോപിച്ചിരുന്നു.












Click it and Unblock the Notifications