Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിടിബി: മറ്റൊരു ബാങ്കില്‍ ലയിപ്പിക്കാന്‍ നീക്കം

ദില്ലി: ആര്‍ബിഐ മൊറട്ടോറിയം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഗ്ലോബല്‍ ട്രസ്റ് ബാങ്കിനെ(ജിടിബി) മറ്റേതെങ്കിലും പൊതുമേഖലാ സ്ഥാപനത്തില്‍ ലയിപ്പിയ്ക്കാന്‍ നീക്കം. ഗ്ലോബല്‍ ട്രസ്റ് ബാങ്കിന്ഏകദേശം 1500 കോടിയുടെ കിട്ടാക്കടമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ജിടിബിയെ ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സിലോ എസ്ബിഐയിലോ ലയിപ്പിക്കാനാണ് ഇപ്പോള്‍ റിസര്‍വ് ബാങ്ക് ശ്രമം നടത്തുന്നതെന്നറിയുന്നു. മറ്റ് ബാങ്കുകളുമായി ലയിക്കുക മാത്രമാണ് ഗ്ലോബല്‍ ട്രസ്റ് ബാങ്കിനുള്ള ഏക പോംവഴിയെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം പറയുന്നു.

ജിടിബിയെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള നടപടികള്‍ക്ക് റിസര്‍വ് ബാങ്ക് തന്നെയാണ് മുന്‍കയ്യെടുക്കുന്നത്. എസ്ബിഐയില്‍ ലയിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, ആന്ധ്രാബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവയോട് ചര്‍ച്ച നടത്താനും റിസര്‍വ് ബാങ്കിന് പദ്ധതിയുണ്ട്.

ജിടിബിയ്ക്ക് ഇപ്പോള്‍ 260 കോടിയുടെ നഷ്ടമുണ്ട്. അര്‍ഹമായ നഷ്ടപരിഹാരം കേന്ദ്രം നല്കാന്‍ തയ്യാറായാല്‍ ഗ്ലോബല്‍ ട്രസ്റ് ബാങ്കിനെ ഏറ്റെടുക്കാമെന്നതാണ് എസ്ബിഐയുടെ നിലപാട്. നേരത്തെ റിസര്‍വ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ച ബാങ്കുകളെയെല്ലാം പിന്നീട് പൊതുമേഖലാ ബാങ്കുകളില്‍ ലയിപ്പിയ്ക്കുകയായിരുന്നു. നെടുങ്ങാടി ബാങ്ക് അങ്ങിനെ പഞ്ചാബ് നാഷണല്‍ ബാങ്കിലും ബെനാറസ് സ്റേറ്റ് ബാങ്ക്, ബാങ്ക്ഓഫ് ബറോഡയിലും ലയിച്ചു.

10,000 രൂപയില്‍ കൂടുതല്‍ തുക ആവശ്യമുള്ള നിക്ഷേപകര്‍ക്കും അടിയന്തരഘട്ടത്തില്‍ തുക നല്കാന്‍ വേണ്ട നടപടി കൈക്കൊള്ളാന്‍ ജിടിബിയുടെ ഞായറാഴ്ച ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ്യോഗം തീരുമാനമെടുത്തിരുന്നു. റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച ഡയറക്ടര്‍മാരെക്കൂടി ഡയറക്ടര്‍ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയതായി ജിടിബിയുടെ മാനേജിംഗ് ഡയറക്ടര്‍ സുധാകര്‍ ഗാണ്ടെ പറഞ്ഞു.

ശമ്പള അക്കൗണ്ടുകള്‍, പോസ്റ് ഡേറ്റഡ് ചെക്കുകള്‍ എന്നിവയുടെ കാര്യത്തില്‍ ജിടിബി അവരുടെ തീരുമാനം ജൂലൈ 26 തിങ്കളാഴ്ച പ്രഖ്യാപിയ്ക്കുമെന്ന് കരുതുന്നു.

മൂന്ന് മാസത്തെ മൊറട്ടോറിയത്തിനിടയില്‍ ഗ്ലോബല്‍ ട്രസ്റ് ബാങ്കിന്റെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ കഴിയുമെന്ന് വിശ്വസിയ്ക്കുന്നതായി ആര്‍ബിഐ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഉഷ തൊറാട്ട് പറഞ്ഞു. ബാങ്കിലുള്ള ഡിമാറ്റ് അക്കൗണ്ടുകളും അക്കൗണ്ടുകാരുടെ ഡിപോസിറ്റ് ലോക്കറുകളും പതിവുപോലെ പ്രവര്‍ത്തിയ്ക്കുമെന്നും ഉഷ പറഞ്ഞു.

ബാങ്കില്‍ നിന്നും പണം പിന്‍വലിയ്ക്കേണ്ടവര്‍ക്ക് അത് നല്കാന്‍ വേണ്ട തുക ആര്‍ബിഐ ഗ്ലോബല്‍ ട്രസ്റ് ബാങ്ക് ശാഖകളില്‍ എത്തിയ്ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+