Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിടിബി: ഭയം വേണ്ടെന്ന് ചിദംബരം

ദില്ലി: ഗ്ലോബല്‍ ട്രസ്റ് ബാങ്കില്‍(ജിടിബി) പണം നിക്ഷേപിച്ചവര്‍ ഭയപ്പെടേണ്ടതില്ലെന്നും നിക്ഷേപകരുടെ താല്പര്യം സര്‍ക്കാര്‍ സംരക്ഷിയ്ക്കുമെന്നും ജൂലൈ 26 തിങ്കളാഴ്ച കേന്ദ്ര ധനകാര്യമന്ത്രി പി. ചിദംബരം പറഞ്ഞു.

നിക്ഷേപകര്‍ സുരക്ഷിതരാണെന്നാണ് എനിക്ക് റിസര്‍വ്ബാങ്കില്‍ നിന്നും കിട്ടിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. സാമ്പത്തികകാര്യങ്ങളെക്കുറിച്ചുള്ള കേന്ദ്രമന്ത്രിസഭാ യോഗത്തിന് ശേഷം തിങ്കളാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ചിദംബരം.

മൂന്ന് മാസത്തെ മൊറട്ടോറിയം കാലാവധിയ്ക്കിടയില്‍ നിക്ഷേപകരുടെ താല്പര്യം സംരക്ഷിയ്ക്കാന്‍ നടപടിയെടുക്കും. കഴിഞ്ഞ ഏതാനും മാസങ്ങളായി ജിടിബി നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. മുന്‍കാലങ്ങളില്‍ ഇതിനെതിരെ വേണ്ടത്ര കരുതല്‍ നടപടിയെടുത്തില്ല. ഇക്കാര്യത്തില്‍ വേണ്ട കരുതല്‍ എടുക്കാന്‍ താക്കീത് നല്കിയിട്ടുണ്ടെന്നും ചിദംബരം പറഞ്ഞു.

എല്ലാ സ്വകാര്യബാങ്കുകളെയും സൂക്ഷമമായി നിരീക്ഷിയ്ക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ബാങ്കിംഗ് സെക്രട്ടറി എന്‍.എസ്. സിസോദിയ പറഞ്ഞു. ആര്‍ബിഐ പ്രശ്നം ഏറ്റെടുത്തിരിക്കുന്നതിനാല്‍ നിക്ഷേപകര്‍ ഇനി ഭയപ്പെടേണ്ടതില്ലെന്നും സിസോദിയ പറഞ്ഞു. ജിടിബിയെ ഏത് ബാങ്കുമായി ലയിപ്പിയ്ക്കണം എന്ന കാര്യത്തില്‍ സെന്‍ട്രല്‍ ബാങ്ക് തീരുമാനമെടുക്കുമെന്നും സിസോദിയ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+