Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിടിബിയെ ഓറിയന്റല്‍ ബാങ്ക്ഏറ്റെടുക്കും

ദില്ലി: സാമ്പത്തികക്കുഴപ്പത്തിലായ ഗ്ലോബല്‍ ട്രസ്റ് ബാങ്കിനെ(ജിടിബി) ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ് ഏറ്റെടുക്കും. നിക്ഷേപകരുടെ താല്പര്യങ്ങള്‍ സംരക്ഷിയ്ക്കുമെന്ന് ഓറിയന്റല്‍ ബാങ്ക് അധികൃതര്‍ അറിയിച്ചു.

ജിടിബിയെ ഓറിയന്റല്‍ ബാങ്കില്‍ ലയിപ്പിക്കുമെന്ന് ജൂലൈ 26 തിങ്കളാഴ്ചയാണ് റിസര്‍വ്ബാങ്ക് പ്രഖ്യാപിച്ചത്. ജിടിബിയ്ക്ക് മേല്‍ പ്രഖ്യാപിച്ചിട്ടുള്ള മൊറട്ടോറിയം ആഗസ്ത് ഏഴ് വരെയെങ്കിലും തുടരുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. ഓഹരികൈമാറ്റ രീതിയിലായിരിക്കില്ല ലയനമെന്നും റിസര്‍വ്ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഓറിയന്റല്‍ ബാങ്കിന്റെ ഓഹരി വില തിങ്കളാഴ്ച ഉയര്‍ന്നു.

1500 കോടിയുടെ കടബാധ്യതയാണ് ജിടിബിയ്ക്കുള്ളത്. ജിടിബിയുടെ ഓഹരിമൂലധനവും മറ്റും ഈ കടബാധ്യതതീര്‍ക്കാന്‍ ഉപയോഗിക്കും. ജിടിബിയെ ഏറ്റെടുക്കാന്‍ താല്പര്യമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ഓറിയന്റല്‍ ബാങ്ക് റിസര്‍വ് ബാങ്കില്‍ അപേക്ഷ നല്കി.

ആഗസ്ത്ഏഴ് വരെ ജിടിബിയ്ക്കെതിരായ മൊറട്ടോറിയം തുടരുമെന്നും അതുവരെ ഒരു നിക്ഷേപകന് പിന്‍വലിയ്ക്കാവുന്ന പരമാവധി തുക 10,000 രൂപയായിരിക്കുമെന്നും റിസര്‍വ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഉഷ തൊറാട്ട് പറഞ്ഞു.

ജിടിബിയ്ക്ക് ദക്ഷിണേന്ത്യയില്‍ മാത്രം ഏകദേശം എട്ട് ലക്ഷം നിക്ഷേപകരുണ്ട്. ജിടിബിയുടെ ഓഹരിയുടകമകളുടെ കാര്യത്തില്‍ തീരുമാനമൊന്നും ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. ജിടിബി ഓഹരിയുടെ കാര്യത്തില്‍ സെബി മൗനം പാലിക്കുകയാണ്.

ജിടിബിയെ ഏറ്റെടുക്കുന്നതോടെ ദക്ഷിണേന്ത്യയില്‍ കൂടുതലായി പ്രവര്‍ത്തനം വ്യാപിപ്പിയ്ക്കാന്‍ കഴിയുമെന്ന് ഓറിയന്റല്‍ ബാങ്ക് ചെയര്‍മാന്‍ ബി.ഡി. നരംഗ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+