സോറന്‍: ഹൈക്കോടതി വിധി മാറ്റി
റാഞ്ചി: അറസ്റ് വാറണ്ടിനെതിരെ ജെഎംഎം പ്രസിഡന്റ് ഷിബു സോറന്‍ നല്കിയ ഹര്‍ജിയിന്മേലുള്ള വിധി റാഞ്ചി ഹൈക്കോടതി മാറ്റിവച്ചു. ജൂലൈ 26 തിങ്കളാഴ്ച ഇത് സംബന്ധിച്ച് വിധി പറയുമെന്നാണ് കരുതിയിരുന്നത്.
1975ല്‍ നടന്ന ചിരുദ്ദി കൂട്ടക്കൊലയില്‍ പ്രതിയായ ഷിബു സോറന്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് ജംതാരാ സബ് ഡിവിഷണല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഷിബു സോറനെതിരെ അറസ്റ് വാറന്റയച്ചിരുന്നു.
അറസ്റ് വാറന്റിനെ തുടര്‍ന്ന് ഷിബു സോറന്‍ ഒളിവില്‍ പോയി. എന്നാല്‍ ഷിബു സോറന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷസമ്മര്‍ദ്ദത്തെ തുടര്‍ന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് കേന്ദ്ര കല്‍ക്കരി വകുപ്പ് മന്ത്രിയായിരുന്ന ഷിബു സോറന്റെ രാജി നേരിട്ടാവശ്യപ്പെട്ടു. സോറന്‍ രാജിവയ്ക്കുകയും ചെയ്തു.
ജംതാരാ കോടതിയുടെ അറസ്റ് വാറന്റിനെതിരെ ഷിബു സോറന്‍ നല്കിയ അപ്പീല്‍ ഹര്‍ജിയിന്മേലുള്ള വിധിയാണ് റാഞ്ചി ഹൈക്കോടതി മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിയത്.












Click it and Unblock the Notifications