അടൂരില്‍ ഹര്‍ത്താല്‍
പത്തനംതിട്ട: അടൂരില്‍ ജൂലൈ 26 തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
തിങ്കളാഴ്ച കോണ്‍ഗ്രസ് എംഎല്‍എമാരുടെ വീടിന് നേരെ എഐവൈഎഫ്-എസ്എഫ്ഐ പ്രവര്‍ത്തകര്‍ കല്ലേറ് നടത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു കോണ്‍ഗ്രസിന്റെ ഹര്‍ത്താല്‍ ആഹ്വാനം. അടൂരില്‍ എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും അടൂര്‍ പ്രകാശിന്റെയും വീടുകള്‍ക്ക് നേരെ പ്രകടനക്കാര്‍ രാവിലെ കല്ലെറിഞ്ഞിരുന്നു.
തിരുവഞ്ചൂരിന്റെ വീട്ടിലേക്ക് തള്ളിക്കയറാനും ഇടതുപക്ഷ യുവജന-വിദ്യാര്‍ത്ഥി പ്രവര്‍ത്തകര്‍ ശ്രമം നടത്തി. അടൂര്‍ പ്രകാശ് എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള യമുന കോംപ്ലക്സിന് നേരെയും പ്രകടനക്കാര്‍ കല്ലേറ് നടത്തി.
ഇതേ തുടര്‍ന്നാണ് കോണ്‍ഗ്രസ് അടൂര്‍ ബ്ലോക്ക് കമ്മിറ്റി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു.












Click it and Unblock the Notifications