രജനിയുടെ മരണം: സിറ്റിംഗ് ജഡ്ജി അന്വേഷിയ്ക്കും
തിരുവനന്തപുരം: വിദ്യാഭ്യാസവായ്പ ലഭിയ്ക്കാത്തതിനാല്‍ ആത്മഹത്യ ചെയ്ത സ്വാശ്രയ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി രജനിയുടെ മരണം ഹൈക്കോടതി സിറ്റിംഗ ജഡ്ജി അന്വേഷിയ്ക്കും.
ജൂലൈ 26 തിങ്കളാഴ്ച മുഖ്യമന്ത്രി എ.കെ. ആന്റണി നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. വിദ്യാഭ്യാസവായ്പ അനുവദിയ്ക്കാത്ത ബാങ്കുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എസ്ടി, എസ്സി വിദ്യാര്‍ത്ഥികള്‍ക്കുള്ളആനുകൂല്യം വര്‍ധിപ്പിയ്ക്കുന്നതിനെക്കുറിച്ച് ആലോചിയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രജനിയുടെ ആത്മഹത്യയുടെ പേരില്‍ മന്ത്രിമാര്‍ രാജിവയ്ക്കേണ്ട സ്ഥിതിവിശേഷമില്ലെന്നും ആന്റണി പറഞ്ഞു.












Click it and Unblock the Notifications