വിദേശിവനിതയെ അപമാനിയ്ക്കാന്‍ ശ്രമം; അറസ്റ്
ആലപ്പുഴ: ടൂറിസ്റായെത്തിയ വിദേശി വനിതകളോട് അപമര്യാദയായി പെരുമാറിയ ബോട്ട് ഡ്രൈവറെ പൊലീസ് അറസ്റ് ചെയ്തു. ബോട്ട് ഡ്രൈവര്‍ ദില്‍രാജിനെയാണ് പൊലീസ് അറസ്റ് ചെയ്തത്.
വേമ്പനാട് കായലില്‍ ബോട്ട് യാത്ര നടത്താനെത്തിയ അഞ്ച് പേരടങ്ങുന്ന ബ്രിട്ടീഷ് സംഘത്തിലെ വനിതകളോടാണ് ബോട്ട് ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയത്. മര്യാദയ്ക്ക് പെരുമാറാന്‍ വിദേശികള്‍ ബോട്ട് ഡ്രൈവറോട് പറഞ്ഞെങ്കിലും അദ്ദേഹം അതിന് വിസമ്മതിച്ചു. ടൂറിസ്റുകള്‍ മിണ്ടാതിരിക്കുകയും ചെയ്തു. പിന്നീട് വിദേശികള്‍ മൊബൈല്‍ ഫോണില്‍ ചെന്നൈയിലെ ബ്രിട്ടീഷ് കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടു.
ബ്രിട്ടീഷ് കോണ്‍സുലേറ്റ് കൊല്ലം ജില്ലാ പൊലീസ് അധികൃതര്‍ക്ക് പരാതി കൈമാറി. ഉടനെ പൊലീസെത്തി ദില്‍രാജിനെ അറസ്റ് ചെയ്തു. ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ 15 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു. രണ്ട് വനിതകളും മൂന്ന് പുരുഷന്മാരുമടങ്ങിയ ബ്രിട്ടീഷ് വിദേശ സംഘം കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്നും ബാംഗ്ലൂരിലേക്ക് തിരിച്ചു.












Click it and Unblock the Notifications