കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ബസ് സമരം പൂര്‍ണ്ണം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ 26 തിങ്കളാഴ്ച ആരംഭിച്ച അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക് പൂര്‍ണ്ണം. കേരളത്തില്‍ ഒരൊറ്റ സ്വകാര്യബസ് പോലും നിലത്തിറങ്ങിയില്ല.

കെഎസ്ആര്‍ടിസി ബസുകള്‍ കൂടുതല്‍ സര്‍വീസ് നടത്തുന്നുണ്ട്. പക്ഷെ വിദ്യാര്‍ത്ഥി-യുവജന സമരം അക്രമമാര്‍ഗ്ഗത്തിലേക്ക് തിരിഞ്ഞതിനാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസ് നടത്താന്‍ കഴിയുമോ എന്ന കാര്യത്തില്‍ കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് സംശയമുണ്ട്.

കെഎസ്ആര്‍ടിസി ബുസകള്‍ ഓടിയതിനാല്‍ തിരുവനന്തപുരം ജില്ലയില്‍ കാര്യമായ യാത്രാക്ലേശം അനുഭവപ്പെട്ടില്ല. കെഎസ്ആര്‍ടിസി ബസുകള്‍ ഏറ്റവും കുറവ് സര്‍വീസ് നടത്തുന്ന കൊച്ചിയില്‍ യാത്രക്കാര്‍ വലഞ്ഞു.

ഇവിടങ്ങളില്‍ പാരലല്‍ സര്‍വീസുകാര്‍ യാത്രക്കാരെ പിഴിയുകയാണ്. ചെറിയ ദൂരങ്ങളിലേക്ക് പോലും അഞ്ചുരൂപയാണ് അവര്‍ യാത്രക്കാരില്‍ നിന്നും വാങ്ങുന്നത്. വടക്കന്‍ ജില്ലകളില്‍ യാത്രക്കാര്‍ക്ക് ജീപ്പുകളെ ആശ്രയിക്കേണ്ടി വന്നു. മിക്ക ബസ് സ്റാന്‍ഡുകളും ജീപ്പുടമകള്‍ കയ്യേറിയിരിക്കുകയാണ്. ഇവരും വലിയ തുക ഈടാക്കുന്നതിനാല്‍ യാത്രക്കാര്‍ കഷ്ടപ്പെടുന്നു.

പെട്രോള്‍, ഡീസല്‍ വിലവര്‍ധന കണക്കിലെടുത്ത് ബസ് നിരക്ക് മിനിമം മൂന്ന് രൂപയായും കിലോമീറ്ററിന് 50 പൈസയായും കൂട്ടണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

സംസ്ഥാനാന്തര ബസ്സര്‍വീസും നിലച്ചു

കേരളത്തില്‍ നിന്നും അന്യസംസ്ഥാനങ്ങളിലേക്കുള്ള സ്വകാര്യ ബസ് സര്‍വീസും നിര്‍ത്തിയിരിക്കുകയാണ്. കെപിഎന്‍,കല്ലട, ശ്യാമ,പുഴക്കടവില്‍ തുടങ്ങിയ ബസുകളൊന്നും കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നില്ല.

ഇതിനാല്‍ ബാംഗ്ലൂര്‍, മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്ക് പോകാനുള്ളവരും അവിടെ നിന്നും കേരളത്തിലേക്ക് പോകാനുള്ളവരും ദുരിതത്തിലായി. ഇനി എന്നാണ് ഇവര്‍ സര്‍വീസ് തുടങ്ങുകയെന്ന് പറയാനാവാത്ത സ്ഥിതിയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X