ഫെഡറല്‍ ബാങ്ക് ശാഖയ്ക്ക്നേരെ അക്രമം
ആലപ്പുഴ: ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തകഴിയിലെ ഫെഡറല്‍ ബാങ്ക് ശാഖയ്ക്ക് നേരെ ആക്രമണം നടത്തി.
എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി രജനിയുടെ മരണത്തില്‍ പ്രതിഷേധിിച്ച് ജൂലൈ 26 തിങ്കളാഴ്ച പ്രകടനമായെത്തിയ പത്തോളം ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നില്‍. തകഴിയിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ കടന്നുകയറിയ ഇവര്‍ മൂന്ന് കമ്പ്യൂട്ടറുകള്‍ തകര്‍ത്തു. ഫയലുകള്‍ കീറിക്കളയുകയും ചെയ്തു. അക്രമത്തില്‍ ബാങ്കിലെ ചില ജീവനക്കാര്‍ക്കും ഇടപാടുകാര്‍ക്കും പരിക്കേറ്റതായും പറയുന്നു.
അമ്പലപ്പുഴയിലെ എസ്ബിടി ശാഖയ്ക്ക്നേരെയും ആക്രമണമുണ്ടായി. ഒരു സംഘം ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് ഈ അക്രമത്തിനും പിന്നില്‍. ഇവിടുത്തെ വിശദാംശങ്ങള്‍ അറിവായിട്ടില്ല.












Click it and Unblock the Notifications