കണ്ണൂരില്‍ ലാത്തിച്ചാര്‍ജ്
തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി രാജിവയ്ക്കുക, സ്വാശ്രയമെഡിക്കല്‍ കോളെജ് ഫീസ് പ്രശ്നം പരിഹരിയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തി ജൂലൈ 26 തിങ്കളാഴ്ച എബിവിപി കണ്ണൂരില്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി.
തിങ്കളാഴ്ച രാവിലെ എബിവിപിക്കാര്‍ ബിഡിഎ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. ഇവരെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി ഓടിച്ചു.
പിന്നീട് എബിവിപി പ്രവര്‍ത്തകര്‍ പ്രകടനമായി വന്ന് കളക്ടറേറ്റിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. ഇവര്‍ക്കെതിരെയും പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. ലാത്തിച്ചാര്‍ജിനിടയില്‍ ചിതറിയോടിയതിനാല്‍ പ്രവര്‍ത്തകര്‍ക്ക് മന്ത്രിസൂപ്പിയുടെ കോലം കത്തിക്കാന്‍ കഴിഞ്ഞില്ല.












Click it and Unblock the Notifications