Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടപ്പന്‍,സൂപ്പി രാജിവയ്ക്കണം: വിഎസ്

തിരുവനന്തപുരം: പിന്നോക്കവിഭാഗ ക്ഷേമമന്ത്രി ഡോ.എം.എ. കുട്ടപ്പനും വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പിയും രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

രജനിയുടെ മരണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഈ രണ്ട് മന്ത്രിമാരും രാജിവയ്ക്കുകയോ അതല്ലെങ്കില്‍ രജനിയുടെ മരണത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം പൂര്‍ത്തിയാകുംവരെ ഈ രണ്ട് മന്ത്രിമാരെയും മാറ്റിനിര്‍ത്തുകയോ ചെയ്യണമെന്ന് വിഎസ് ആവശ്യപ്പെട്ടു. ജൂലൈ 26 തിങ്കളാഴ്ച നിയമസഭയില്‍ ശൂന്യവേളയില്‍ സംസാരിക്കുകയായിരുന്നു വിഎസ്.

രജനിയുടെ മരണം, വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്കെതിരെ നടക്കുന്ന പൊലീസ് അതിക്രമങ്ങള്‍ എന്നീ കാര്യങ്ങളെക്കുറിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് തിങ്കളാഴ്ച രാവിലെ പ്രതിപക്ഷ ഉപനേതാവ് കൊടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഈ അടിയന്തരപ്രമേയം ചര്‍ച്ചയ്ക്കെടുക്കാമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞു.

ഇതേ തുടര്‍ന്ന് പ്രതിപക്ഷത്തിന്റെയും ഭരണപക്ഷത്തിന്റെയും ആരോപണ-പ്രത്യാരോപണങ്ങളാല്‍ സഭ മുഖരിതമായി. രജനിയുടെ മരണത്തിന് കാരണം സ്വാശ്രയവിദ്യാഭ്യാസമേഖലയിലെ ഉയര്‍ന്ന ഫീസും പിന്നോക്ക ക്ഷേമവകുപ്പിന്റെ അനാസ്ഥയും ആണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. സ്വാശ്രയ കോളെജുകളിലെ ഫീസ് അതിക്രമത്തിനെതിരെ സമരം ചെയ്യുന്ന പ്രതിപക്ഷ വിദ്യാര്‍ത്ഥികളെ പൊലീസ് തിരഞ്ഞ് പിടിച്ച് മര്‍ദ്ദിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ ഇത് ശരിയല്ലെന്ന് ഭരണപക്ഷത്തിന് വേണ്ടി സംസാരിച്ച മന്ത്രി എം.എം. ഹസ്സന്‍ വാദിച്ചു.

ഒടുവില്‍ ചര്‍ച്ച ഉപസംഹരിച്ച് മുഖ്യമന്ത്രി ആന്റണി മറുപടി പറഞ്ഞു. പ്രശ്നം ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിയ്ക്കാമെന്ന് ആന്റണി പ്രസ്താവിച്ചു. എന്നാല്‍ മന്ത്രിമാരായ എം.എ. കുട്ടപ്പനും നാലകത്ത് സൂപ്പിയും രാജിവയ്ക്കണമെന്ന ആവശ്യവുമായി അപ്പോള്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ എഴുന്നേറ്റു.

ഈ ആവശ്യം ഉന്നയിച്ച ശേഷം പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+