Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാഖ്: ബന്ദികളെ വധിയ്ക്കില്ലെന്ന് തീവ്രവാദികള്‍

ബാഗ്ദാദ്: ബന്ദികളാക്കിയ ഏഴ് ട്രക്ക് ഡ്രൈവര്‍മാരെ വധിയ്ക്കില്ലെന്ന് ഇവരെ തട്ടിക്കൊണ്ടുപോയ ബ്ലാക് ബാനര്‍ എന്ന തീവ്രവാദി സംഘടന അറിയിച്ചതായി എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ സംഘടനയില്‍ നിന്നും തങ്ങള്‍ക്ക് ലഭിച്ച ഒരു വാര്‍ത്താക്കുറിപ്പിലാണ് ഇങ്ങിനെയൊരു പ്രഖ്യാപനമെന്നും എഎഫ്പി പറയുന്നു. അതേ സമയം ഈ വാര്‍ത്താക്കുറിപ്പിന്റെ സത്യാവസ്ഥയെക്കുറിച്ച് സ്ഥിരീകരിച്ചുവരുന്നതേയുള്ളൂവെന്നും എഎഫ്പി പറഞ്ഞു.

മൂന്ന് ഇന്ത്യക്കാര്‍, മൂന്ന് കെനിയക്കാര്‍, ഒരു ഈജിപ്തുകാരന്‍ എന്നിങ്ങനെ ഏഴ് പേരെയാണ് തീവ്രവാദികള്‍ ബന്ദികളാക്കിയിരിക്കുന്നത്. തങ്ങളുടെ ആവശ്യം നിറവേറ്റാത്തതിനാല്‍ ഇവരെ ഓരോരുത്തരായി ജൂലൈ 26 തിങ്കളാഴ്ച രാത്രി 9.30 മുതല്‍ തലവെട്ടുമെന്നായിരുന്നു തീവ്രവാദികള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

എന്നാ തങ്ങള്‍ ഈ ബന്ദികളെ വധിയ്ക്കില്ലെന്ന് എഎഫ്പിയ്ക്കയച്ച വാര്‍ത്താക്കുറിപ്പില്‍ തീവ്രവാദികള്‍ പറയുന്നു. ബന്ദികളുടെ മോചനം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സുഗമമായി നടക്കാനാണ് ബന്ദികളെ വധിയ്ക്കേണ്ടെന്ന് തീരുമാനിച്ചത്. അതേ സമയം യുഎസ് നേതൃത്വത്തിലുള്ള സഖ്യസേനയ്ക്കെതിരെ പോരാടുന്ന തീവ്രവാദികള്‍ക്കെതിരെ നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തരുതെന്ന് ഇന്ത്യാ സര്‍ക്കാരിനോട് തീവ്രവാദികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല പുതിയ വാര്‍ത്താക്കുറിപ്പില്‍ തങ്ങളുടെ ആവശ്യം നിറവേറ്റുന്നതിന് അന്തിമസയമമൊന്നും തീവ്രവാദികള്‍ പ്രഖ്യാപിയ്ക്കുന്നില്ല.

ഇസ്ലാമിക് സീക്രട്ട് ആര്‍മി എന്ന തീവ്രവാദി സംഘടനയുടെ ഒരു വിഭാഗമായ ഹോള്‍ഡേഴ്സ് ഓഫ് ബ്ലാക് ബാനേഴ്സാണ് ഏഴ് ട്രക്ക് ഡ്രൈവര്‍മാരെ ബന്ദികളാക്കിയത്. ബന്ദികളുടെ മോചനത്തിനായി ഷേഖ് ഹിഷാം അല്‍-ദുലൈമിയുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഇറാഖിലെ ഗോത്രവര്‍ഗനേതാവായ ഷേഖ് ഹിഷാം അല്‍-ദുലൈമിയാണ് തീവ്രവാദികള്‍ക്ക് വേണ്ടി ബന്ദികളുടെ രാജ്യങ്ങളിലെ സര്‍ക്കാരുകളുമായും ട്രക്ക് ഡ്രൈവര്‍മാര്‍ ജോലി ചെയ്യുന്ന കുവൈത്തിലെ കമ്പനിയുമായും മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+