റിലയന്‍സിന്റെ ലാഭം 30.16% കൂടി
മുംബൈ: സ്വകാര്യമേഖലയിലെ ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രൂപ്പായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ലാഭത്തില്‍ നടപ്പ് സാമ്പത്തികവര്‍ഷം ആദ്യപാദത്തില്‍ 30.16 ശതമാനം വളര്‍ച്ചുണ്ടായി.
2004 ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 31 വരെ 1437 കോടി രൂപയാണ് റിലയന്‍സിന്റെ ലാഭം. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേ കാലയളവില്‍ ലാഭം 1104 കോടിയായിരുന്നു. മൊത്തം വരുമാനം 14,627 കോടിയായി ഉയര്‍ന്നു. 2002-03 സാമ്പത്തികവര്‍ഷത്തിലെ ആദ്യമൂന്ന് മാസത്തിലെ ലാഭം 12,688 കോടിയായിരുന്നു.
എച്ച്എസ്ഡി, എല്‍പിജി, നാഫ്ത തുടങ്ങിയവ ഉള്‍പ്പെടെയുള്ള പെട്രോകെമിക്കല്‍ ഉത്പന്നങ്ങള്‍ക്കുള്ള ഡിമാന്റ് വര്‍ധിച്ചത് ലാഭത്തിലും വരുമാനത്തിലും വന്‍കുതിച്ചുചാട്ടത്തിന് കാരണമായെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് വൈസ് ചെയര്‍മാന്‍ അനില്‍ അംബാനി പറഞ്ഞു.
സാമ്പത്തികവര്‍ഷത്തിലെ ആദ്യപാദത്തില്‍ കയറ്റുമതിയില്‍ 47 ശതമാനം വര്‍ധനവുണ്ടായി. 5013 കോടി രൂപയുടെ കയറ്റുമതിയാണ് നടന്നത്.












Click it and Unblock the Notifications