ടെക്കികളുടെ വിദേശദാഹം കുറഞ്ഞു
ബാംഗ്ലൂര്‍: ധെടി മേഖലയിലെ വിദഗ്ധര്‍ക്ക് ഇപ്പോള്‍ വിദേശത്ത് പോകണമെന്ന അമിതദാഹം കുറഞ്ഞുവെന്ന് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) വൈസ് പ്രസിഡന്റ് ഫിറോസ് വന്റ്രെവാല പറഞ്ഞു.
നേരത്തെ യുഎസിലും യൂറോപ്യന്‍ രാജ്യങ്ങളിലും പോയി ജോലി ചെയ്യണമെന്ന സ്വപ്നം ഐടി വിദഗ്ധര്‍ക്ക് കൂടുതലായി ഉണ്ടായിരുന്നു. സാമ്പത്തിക നേട്ടവും നല്ല ജീവിതാന്തരീക്ഷവുമായിരുന്നു വിദേശരാഷ്ട്രങ്ങളിലേക്ക് പോകാന്‍ ഐടി വിദഗ്ധരെ പ്രേരിപ്പിച്ചിരുന്ന ഘടകം. ഇപ്പോള്‍ ഇന്ത്യയില്‍ തന്നെ കൂടുതല്‍ അവസരവും കൂടുതല്‍ പണം നേടാനുള്ള വഴികളും ഒരുങ്ങിയിരിക്കുന്നതിനാല്‍ അധികം പേരും ഇന്ത്യയില്‍ തന്നെ ജോലി ചെയ്യാന്‍ ആഗ്രഹിയ്ക്കുകയാണ്.- ഫിറോസ് വാന്റ്രെവാല പറഞ്ഞു.
കഴിവുള്ളവര്‍ക്ക് വേണ്ടിയുള്ള യുദ്ധം ഇപ്പോള്‍ ഇന്ത്യയില്‍ കൂടുതലാണ്. ഇന്ത്യയില്‍ ജോലി ചെയ്യുന്നതിന്റെ മെച്ചം ഇപ്പോള്‍ ഐടി വിദഗ്ധര്‍ മനസ്സിലാക്കിയിട്ടുണ്ട്. അതിനാല്‍ പണ്ടേപ്പോലെ വിദേശങ്ങളില്‍ പോകാനുള്ള താല്പര്യം കുറഞ്ഞിരിക്കുന്നു. - വന്റ്രെവാല വിശദീകരിച്ചു.
വിദേശക്കമ്പനികള്‍ കൂടുതലായി ഔട്ട്സോഴ്സിംഗില്‍ ശ്രദ്ധകേന്ദ്രീകരിയ്ക്കുകയാണ്. കുറഞ്ഞചെലവില്‍ ജോലികള്‍ തീര്‍ത്ത് ക്ലയന്റുകളെ തൃപ്തിപ്പെടുത്താന്‍ വിദേശക്കമ്പനികള്‍ ഇന്ത്യയിലേക്ക് കൂടുതലായി വരുന്നു. ഔട്ട്സോഴ്സിംഗിനെതിരായി യുഎസിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഉയര്‍ന്ന മുറവിളികള്‍ കാരണം ഇതിന് പിന്നിലെ മെച്ചം അവിടുത്തെ കമ്പനികള്‍ കൂടുതലായി മനസ്സിലാക്കി. ഇന്ത്യയിലേക്ക് ജോലി ഔട്ട്സോഴ്സ് ചെയ്തില്ലെങ്കില്‍ തങ്ങള്‍ പിറകിലായിപ്പോകുമെന്ന് അമേരിക്കയിലെ വന്‍കിട കമ്പനികള്‍ പോലും കരുതുന്നു. - വാന്റ്രെവാല ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications