പ്രധാനമന്ത്രി ബിഹാറില്‍
പട്ന: വെള്ളപ്പൊക്കക്കെടുതികള്‍ അനുഭവിയ്ക്കുന്ന ബീഹാര്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ജൂലൈ 27 ചൊവാഴ്ച സന്ദര്‍ശിച്ചു. ഇദ്ദേഹം പിന്നീട് വിമാനത്തില്‍ പ്രളയബാധിതപ്രദേശങ്ങള്‍ നിരീക്ഷിച്ചു.
വെള്ളപ്പൊക്കക്കെടുതികള്‍ പരിഹരിയ്ക്കാന്‍ ബിഹാറിന് 7,200 കോടിയുടെ സഹായം നല്കണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി റബ്റി ദേവി അഭ്യര്‍ത്ഥിച്ചു. ഇതുവരെ ബിഹാറില്‍ 450 പേര്‍ വെള്ളപ്പൊക്കക്കെടുതികളില്‍ മരിച്ചു.
ബിഹാറിന് ദേശീയ പ്രകൃതിദുരന്ത ഫണ്ടില്‍ നിന്നും 115 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. നദീതീരങ്ങള്‍ ബലപ്പെടുത്താനും അഴുക്കുചാല്‍ പദ്ധതിയ്ക്കുമായി 400 കോടി കൂടി ബിഹാറിന് ലഭിയ്ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications