ബുധനാഴ്ച ഡിവൈഎഫ്ഐ മാര്‍ച്ച്
കോഴിക്കോട്: എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിനി രജനി എസ്. ആനന്ദ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ജൂലൈ 27 ബുധനാഴ്ച ഡിവൈഎഫ് കോഴിക്കോട് ഐജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. മാര്‍ച്ചിനെ കര്‍ശനമായി നേരിടാനാണ് പൊലീസിന് നല്കിയിരിക്കുന്ന നിര്‍ദേശം.
ബുധനാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന മാര്‍ച്ച് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക. ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്നും 10,000 പേര്‍ മാര്‍ച്ചില്‍ പങ്കെടുക്കുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു.
ഇപ്പോള്‍ തന്നെ കോഴിക്കോട് നഗരത്തില്‍ ഒരു യുദ്ധപ്രതീതിയാണ്. നഗരത്തില്‍ 1,800 പൊലീസുകാരെയാണ് മാര്‍ച്ചിനെ നേരിടാന്‍ നിയോഗിച്ചിരിക്കുന്നത്. പൊലീസ് കമ്മീഷണര്‍ പ്രകടനക്കാര്‍ക്ക് നേരെ കഴിഞ്ഞ ദിവസം നടത്തിയ ചില റെയ്ഡ് നടപടികളില്‍ പ്രതിഷേധിച്ചാണ് ബുധനാഴ്ചത്തെ മാര്‍ച്ചെന്ന് ഡിവൈഎഫ്ഐ പറയുന്നു. ക്രിസ്ത്യന്‍ കോളജിന് സമീപം വാഹനം കത്തിച്ച സംഭവത്തില്‍ കര്‍ഷകസംഘം, ഡിവൈഎഫ്ഐ ഓഫീസുകളില്‍ കഴിഞ്ഞ ദിവസം പൊലീസ് റെയ്ഡ് നടത്തിയിരുന്നു.
മാര്‍ച്ചില്‍ അക്രമവും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുമുണ്ടായാല്‍ മാര്‍ച്ചിന് ആളെക്കൊണ്ടുവരുന്ന വാഹനങ്ങള്‍ കസ്റഡിയില്‍ എടുക്കുമെന്നും വാഹനഉടമകളുടെയും വാഹനജീവനക്കാരുടെയും പേരില്‍ നിയമനടപടികള്‍ കൈക്കൊള്ളുമെന്നും കഴിഞ്ഞ ദിവസം സിറ്റി പൊലീസ് കമ്മീഷണര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കരുതല്‍ തടങ്കല്‍ എന്ന പേരില്‍ ഡിവൈഎഫ്ഐ നേതാക്കളെ ചൊവാഴ്ച അറസ്റ് ചെയ്യാന്‍ സാധ്യതയുണ്ട്.












Click it and Unblock the Notifications